കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞന്നം ഇനി ഇന്ത്യയുടെ മുത്തശ്ശി

Google Oneindia Malayalam News

തൃശ്ശൂര്‍ : ഇന്ത്യയില്‍ ജീവിച്ചിരിക്കുന്ന പ്രായം കൂടിയ സ്ത്രീയെന്ന ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ് ഇനി കുഞ്ഞന്നത്തിന് സ്വന്തം. തൃശ്ശൂര്‍ കേച്ചേരി സ്വദേശിനിയായ ഈ മുത്തശ്ശിയുടെ പ്രായം 112 വയസ്സ്. ഇന്ത്യയിലെ അവിവാഹിതയായ ഏറ്റവും പ്രായമുളള സ്ത്രീയും ഇവര്‍തന്നെ.

ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ് അധികൃതര്‍ ദില്ലിയില്‍ നിന്ന് നേരിട്ടെത്തിയാണ്‌ മുത്തശ്ശിക്ക് സര്‍ട്ടിഫിക്കറ്റ് കൈമാറിയത്. ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ 2015 ലെ പതിപ്പില്‍ ഇതോടെ കുഞ്ഞന്നം സ്ഥാനം പിടിച്ചു. നേരത്തെ ലിംകയുടെ വെബ്‌സൈറ്റില്‍ കുഞ്ഞന്നത്തിന്റെ ചിത്രം പ്രസിദ്ധീകരിച്ചിരുന്നു. പ്രായം തളര്‍ത്താത്ത ആരോഗ്യത്തെക്കുറിച്ച് ചോദിച്ചാല്‍ മുത്തശ്ശി വാചാലയാകും. ഇഷ്ടം പോലെ നടക്കും. പിന്നെ വെജിറ്റേറിയന്‍ ഭക്ഷണം മാത്രമാണ് കഴിക്കുന്നത്.

limca

പാറന്നൂര്‍ വാഴപ്പിളളി അന്തോണിയുടെയും അച്ചുണ്ണിയുടെയും പതിനൊന്നു മക്കളില്‍ ഒമ്പതാമത്തെയാളാണ് കുഞ്ഞന്നം. മറ്റ് സഹോദരങ്ങളെല്ലാം നേരത്തെ മരിച്ചു. സഹോദരന്റെ മകന്റെയൊപ്പമാണ് മുത്തശ്ശിയുടെ ഇപ്പോഴത്തെ താമസം. ശരീരത്തില്‍ നീരുവന്നതിനെത്തുടര്‍ന്ന് ആശുപത്രിയിലായ കുഞ്ഞന്നത്തിനെ അവിടെയെത്തി നേരിട്ടുകണ്ടാണ് അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് കൈമാറിയത്.

English summary
Kunjannam, a 112-year-old person from Trissur has been recognised by the Limca Book of Records as the oldest living person in the country. Limca Book of Records representatives presented the honour to her.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X