കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലളിത് ഗേറ്റ്: റേറ്റിംഗ് കൂട്ടാന്‍ അര്‍ണാബ് ഗോസ്വാമി കളിച്ച നാടകം?

  • By Muralidharan
Google Oneindia Malayalam News

അര്‍ണാബ് ഗോസ്വാമിയുടെ ടൈംസ് നൗ ചാനല്‍ റേറ്റിംഗ് കൂട്ടാന്‍ വേണ്ടി കളിച്ച നാടകമാണോ ലളിത് മോദി വിവാദം. അതെ എന്നാണ് മാധ്യമപ്രവര്‍ത്തകരില്‍ തന്നെ ചിലര്‍ പറയുന്നത്. ഇംഗ്ലണ്ടിലെ സണ്‍ഡേ ടൈംസ് പുറത്തുവിട്ട വാര്‍ത്ത ഒരാഴ്ചയ്ക്ക് ശേഷം ചര്‍ച്ചയാക്കിയാണ് ടൈംസ് നൗ എഡിറ്റര്‍ ഇന്‍ ചാര്‍ജ് അര്‍ണാബ് ഗോസ്വാമി ലളിത് ഗേറ്റ് എന്ന പേരില്‍ കോലാഹലങ്ങളുണ്ടാക്കിയത് എന്നാണ് ആരോപണം.

ലളിത് മോദിയെ സുഷമ സ്വരാജ് വഴിവിട്ട് സഹായിച്ചു എന്നാണ് ടൈംസ് നൗ ലളിത് ഗേറ്റ് എന്ന ഹാഷ് ടാഗില്‍ ചര്‍ച്ച ചെയ്ത വിഷയം. സുഷമ സ്വരാജ് ഇത് നിഷേധിക്കുകയും ചെയ്തിരുന്നു. ലളിത് മോദി ഇതുമായി ബന്ധപ്പെട്ട് ഒരുപാട് ട്വീറ്റുകള്‍ നടത്തി. രാജസ്ഥാന്‍ മുഖ്യമന്ത്രി വസുദ്ധര രാജെ സിന്ധ്യയും ലളിത് മോദി വിവാദത്തില്‍ പ്രതിരോധത്തിലായി. കഴിഞ്ഞ രണ്ടാഴ്ചയോളം ടൈംസ് നൗവിലെ പ്രധാന ചര്‍ച്ചാ വിഷയമായിരുന്നു ലളിത്‌ഗേറ്റ്.

arnab

മെയ് മാസത്തെ റേറ്റിംഗില്‍ ടൈംസ് നൗവിനെ, ഇന്ത്യ ടുഡേ ഗ്രൂപ്പിന്റെ ഹെഡ്‌ലൈന്‍സ് ടുഡേ കടത്തിവെട്ടിയിരുന്നു. രാജ്ദീപ് സര്‍ദേശായിയെ കണ്‍സല്‍ട്ടിംഗ് എഡിറ്ററാക്കിയും പരിപാടികളില്‍ കാതലായ മാറ്റം വരുത്തിയുമാണ് ഇന്ത്യ ടുഡേ ഈ നേട്ടത്തിലെത്തിയത്. ടൈംസ് നൗ രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഇതോടെ റേറ്റിംഗ് വീണ്ടെടുക്കാന്‍ വേണ്ടിയാണ് ടൈംസ് നൗ ബോധപൂര്‍വ്വം ഒരു വിവാദമുണ്ടാക്കി അതിന്‍മേല്‍ ചര്‍ച്ചകള്‍ നടത്തിയതത്രെ.

ഇത് സംബന്ധിച്ച് ഇന്ത്യ ടുഡേയിലെ മാനേജിംഗ് എഡിറ്ററായ രാഹുല്‍ കന്‍വാള്‍ ഒരു നിര ട്വീറ്റ് തന്നെ നടത്തിയിരുന്നു. ടൈംസ് നൗവിന്റെ റേറ്റിംഗ് കൂട്ടാനുള്ള കളികളെ വിമര്‍ശിച്ചുകൊണ്ടായിരുന്നു രാഹുല്‍ കന്‍വാളിന്റെ ട്വീറ്റുകള്‍. ജൂണും പിന്നിട്ട് ജൂലൈയില്‍ എത്തിയതോടെ ടൈംസ് നൗ ലളിത് ഗേറ്റ് ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്. എന്നാല്‍ വിവാദം ഇപ്പോഴും ഒരു തീരുമാനമാകാതെ കിടക്കുകയുമാണ്. ആവശ്യമായ റേറ്റിംഗ് കിട്ടിയതോടെ ടൈംസ് നൗ ലളിത്‌ഗേറ്റിനെ കൈവിട്ടതാണോ കാര്യം.

English summary
Was Lalitgate a TRP war between TV channels? Here is why.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X