കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദി കാളിയനെന്ന്, അപ്പോള്‍ ആരാണ് ശ്രീകൃഷ്ണന്‍?

  • By Muralidharan
Google Oneindia Malayalam News

പട്‌ന: മുന്നും പിന്നും നോക്കാതെ കൈവിട്ട വാക്കുകള്‍ പറയുന്ന കാര്യത്തില്‍ പ്രശസ്തനാണ് ബിഹാറിലെ മുന്‍ മുഖ്യമന്ത്രിയായ ലാലു പ്രസാദ് യാദവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാളിയന്‍ എന്ന് വിളിച്ചാണ് ലാലു തന്റെ കൂസലില്ലായ്മ വീണ്ടും തെളിയിച്ചിരിക്കുന്നത്. ബിഹാറിലെ ജാതി സെന്‍സസ് കണക്കുകള്‍ പുറത്തുവിടണം എന്നാവശ്യപ്പെട്ട് ഒരു ദിവസത്തെ നിരാഹര സമരത്തിന് ഒരുങ്ങുന്നതിന് മുമ്പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ലാലു പ്രസാദ് യാദവ്.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഹാര്‍ സന്ദര്‍ശിക്കുന്നതിനിടെ താന്‍ ശ്രീകൃഷ്ണന്റെ നാട്ടുകാരനാണ് എന്ന് പറഞ്ഞിരുന്നു. ബിഹാറിലെ ബഹുഭൂരിപക്ഷം വരുന്ന യാദവ വോട്ടുകളായിരുന്നു പ്രധാനമന്ത്രിയുടെ ലക്ഷ്യം. ഇതിന് മറുപടിയായിട്ടാണ് നരേന്ദ്ര മോദിയെ ലാലു പുരാണത്തിലെ കാളിയ സര്‍പ്പത്തിനോട് ഉപമിച്ചത്.

narendramodi

കൃഷ്ണന്‍ കാളിയനുമായി യുദ്ധം ചെയ്തു, കൊന്നു. അത് നരേന്ദ്ര മോദിയായി പുനര്‍ജനിച്ച് ബിഹാറിനെ കടിക്കാന്‍ ഒരുങ്ങുകയാണ്. നമ്മള്‍ യാദവന്മാര്‍ നരേന്ദ്ര മോദിയെ ഇവിടെ നിന്നും തുരത്തി അയാളുടെ പാര്‍ട്ടിയെ ഇല്ലാതാക്കണം. ബിഹാറില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആര്‍ ജെ ഡി നേതാവായ ലാലു പ്രസാദ് യാദവ് നരേന്ദ്ര മോദിക്കെതിരെ ഇങ്ങനെ പറഞ്ഞത്. നിതീഷ് കുമാറിനൊപ്പമാണ് ഇത്തവണ ലാലു തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

English summary
Lalu Yadav calls PM Modi 'Kaliya Naag' at Patna rally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X