കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യാസ് ഡോട്ടറിന് ശേഷം ലൈംഗിക അതിക്രമത്തിനിരയായ ബാലിക

  • By Gokul
Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ വിവാദമുണ്ടാക്കിയ ഇന്ത്യാസ് ഡോട്ടര്‍ എന്ന ഡോക്യുമെന്ററിക്കുശേഷം ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തക ലെസ്ലി ഉദ്വിന്‍ അടുത്തതായി ചെയ്യുന്നത് ലൈംഗിക അതിക്രമത്തിന് ഇരയായ ബാലികയെക്കുറിച്ചുള്ള ഹ്രസ്വചിത്രം. ക്രൂരമായ പീഡനങ്ങള്‍ക്കുശേഷം ബാലികയും ബന്ധുക്കളം ചേര്‍ന്ന് നീതിക്കായി നടത്തുന്ന പോരാട്ടത്തിന്റെ കഥകൂടിയായിരിക്കും അതരെന്ന് ലെസ്ലി പറഞ്ഞു.

ദില്ലി കൂട്ടബലാത്സംഗക്കേസിലെ പെണ്‍കുട്ടിയെക്കുറിച്ച് തയ്യാറാക്കിയ ഇന്ത്യാസ് ഡോട്ടര്‍ എന്ന ഡോക്യുമെന്ററി ഇതിനകം തന്നെ വിവാദമായിക്കഴിഞ്ഞു. പ്രതികളിലൊരാളായ മുകേഷ് സിങ്ങിന്റെ പെണ്‍കുട്ടിക്കെതിരായ പരാമര്‍ശം പുറത്തുവന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഡോക്യുമെന്ററി പ്രക്ഷേപണം വിലക്കിയിരുന്നു. എന്നാല്‍ വിലക്ക് ലംഘിച്ച് ബിബിസി അത് പ്രക്ഷേപണം ചെയ്യുകയും ചെയ്തു.

delhi-map

ഡോക്യുമെന്ററി യു ട്യൂബിലൂടെ പുറത്തുവന്നതിനെ തുടര്‍ന്ന് ഇന്ത്യയിലെ കോടിക്കണക്കിന് ആളുകള്‍ ഡോക്യുമെന്ററി കണ്ടതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, അത് നിരോധിക്കേണ്ടതാണെന്ന് വളരെ കുറച്ച് ആളുകള്‍ മാത്രമാണ് അഭിപ്രായപ്പെട്ടത്. ഭൂരിപക്ഷംപേരും ഡോക്യുമെന്ററിയെ പുകഴ്ത്തുകയാണ് ചെയ്തത്. സ്ത്രീകളോടുള്ള പല ഇന്ത്യന്‍ പുരുഷന്മാരുടെയും മനോഭാവം ഡോക്യുമെന്ററിയിലൂടെ വ്യക്തമായതായി പലരും പ്രതികരിച്ചു.

ഡോക്യമെന്ററി ഇന്ത്യയൊട്ടുക്കും പ്രദര്‍ശിപ്പിക്കണമെന്നാണ് പെണ്‍കുട്ടിയുടെ പിതാവും അറിയിച്ചത്. സിപിഎമ്മിന്റെ വനിതാ സംഘടനകളും ഡോക്യുമെന്ററി നിരോധനത്തിനെതിരെ രംഗത്തെത്തി. 2012 ഡിസംബര്‍ 16ന് നടന്ന സംഭവം പുന:സൃഷ്ടിച്ചാണ് ഡോക്യുമെന്ററി തയ്യാറാക്കിത്. പെണ്‍കുട്ടിയുമായി അടുപ്പമുള്ളവരുടെയും പ്രതികളുടെയും അഭിഭാഷകരുടെയും അഭിമുഖങ്ങളും ഡോക്യുമെന്ററിയിലുണ്ട്.

English summary
Leslie Udwin rejects govt's claims, says broke no contract by airing 'India's Daughter'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X