കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയുടെ അച്ഛന്‍, പ്രണയം, വിവാഹം, ഭര്‍ത്താവ്, മകന്‍.. ജയയെക്കുറിച്ച് ആളുകള്‍ തിരയുന്നത് ഇതെല്ലാം!

ജയലളിത വിവാഹം കഴിച്ചിരുന്നോ എങ്കില്‍ ആരാണ് ആ ഭര്‍ത്താവ്. ജയലളിതയ്ക്ക് മകനുണ്ടോ, ആരാണത്. സംശയങ്ങള്‍ തീരുന്നില്ല...

  • By Kishor
Google Oneindia Malayalam News

സിനിമയെ വെല്ലുന്ന നാടകീയതയായിരുന്നു ജയലളിതയുടെ ജീവിതം. അടിക്കടി ട്വിസ്റ്റുകള്‍. സ്‌കൂള്‍ ടോപ്പറും ബെസ്റ്റ് ഔട്ട് ഗോയിങ് സ്റ്റുഡന്റുമായി സേക്രട്ട് ഹാര്‍ട്‌സില്‍ നിന്നും പഠിച്ചിറങ്ങിയിട്ടും ഡിഗ്രി പോലും പൂര്‍ത്തിയാക്കാത്ത അക്കാഡമിക് ജീവിതം. തെന്നിന്ത്യയില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടിയായിരിക്കുമ്പോള്‍ കരിയറിന്റെ അത്യുന്നതിയില്‍ വെച്ച് നിര്‍ത്തിയ അഭിനയം.

Read Also: നാടകീയമായ പാതിരാ ചര്‍ച്ച.. രാത്രി 12.30ന് സത്യപ്രതിജ്ഞ.. ജയയുടെ പിന്‍ഗാമിയായി പനീര്‍ശെല്‍വത്തെ തീരുമാനിച്ചത് ബിജെപി?

ജയലളിതയുടെ കഥകളെല്ലാം ജനങ്ങള്‍ക്കറിയാം. കഷ്ടി പതിനാറാം വയസ്സ് മുതല്‍ ജനങ്ങള്‍ക്ക് മുമ്പിലാണ് അവര്‍ വളര്‍ന്നത്. അറുപത്തെട്ടാം വയസ്സില്‍ ജീവിതം അവസാനിക്കുന്ന നിമിഷം വരെ ആ മുഖത്ത് ക്യാമറ ഫ്‌ലാഷുകള്‍ അടിക്കടി മിന്നി. എന്നാലും ഇപ്പോഴും ജയലളിതയെക്കുറിച്ച് ഒരുപാട് ചോദ്യങ്ങള്‍ ജനങ്ങളുടെ മനസിലുണ്ട്. ജയലളിത വിവാഹം കഴിച്ചിരുന്നോ എങ്കില്‍ ആരാണ് ആ ഭര്‍ത്താവ്. ജയലളിതയ്ക്ക് മകനുണ്ടോ, ആരാണത്. സംശയങ്ങള്‍ തീരുന്നില്ല...

ജയലളിതയല്ല കോമളവല്ലി

ജയലളിതയല്ല കോമളവല്ലി

മണ്ഡ്യ ജില്ലയിലെ പാണ്ഡവപുരം താലൂക്കിലാണ് ജയലളിത ജനിച്ചത്. മുത്തശ്ശിയുടെ പേരായ കോമളവല്ലി എന്നായിരുന്നു ജനിക്കുമ്പോള്‍ ഇട്ട പേര്. മൈസൂരില്‍ ഇവരുടെ കുടുംബം താമസിച്ചിരുന്ന രണ്ട് വീടുകള്‍, ജയവിലാസും ലളിതവിലാസും- ഇവയില്‍ നിന്നാണ് ജയലളിതയ്ക്ക് ജയലളിത എന്ന പേര് കിട്ടിയത്. ഒരു വയസ്സുള്ളപ്പോഴാണ് ജയലളിത കോമളവല്ലി മാറി ശരിക്കും ജയലളിതയായത്.

ജയലളിതയുടെ അച്ഛന്‍

ജയലളിതയുടെ അച്ഛന്‍

ഗൂഗിളിലെ ഹോട്ട് കീവേര്‍ഡുകളിലൊന്നാണിത്. ജയലളിതയുടെ അച്ഛന്‍ ആര്. ജയറാം എന്നുത്തരം. ജയലളിതയ്ക്ക് രണ്ട് വയസ്സുള്ളപ്പോളാണ് അച്ഛന്‍ ജയറാം മരിക്കുന്നത്. അഭിഭാഷകനായിരുന്നു അദ്ദേഹം. ജയറാം വേദവല്ലി ദമ്പതികള്‍ക്ക് രണ്ട് മക്കള്‍. ജയലളിതയും സഹോദരന്‍ ജയകുമാറും. മൈസൂര്‍ കൊട്ടാരത്തിലെ സര്‍ജനായിരുന്നു ജയലളിതയുടെ മുത്തച്ഛന്‍. മൈസൂര്‍ രാജകുടുംബവുമായി ബന്ധപ്പെട്ട്് ജയലളിതയുടെ കുട്ടിക്കാല കഥകള്‍ ഒരുപാടുണ്ട്.

ജയലളിതയുടെ അമ്മ

ജയലളിതയുടെ അമ്മ

വേദവല്ലി എന്നാണ് ജയലളിതയുടെ അമ്മയുടെ പേര്. അമ്മയുടെ നിര്‍ബന്ധം കൊണ്ടാണ് ജയലളിത സിനിമയില്‍ അഭിനയിച്ചുതുടങ്ങിയത്. അതും പതിനാറാം വയസ്സില്‍. സിനിമാ നടിയാകണമെന്നായിരുന്നു വേദവല്ലിയുടെ ആഗ്രഹം. സിനിമയില്‍ അഭിനയിച്ചിട്ടുമുണ്ട് അവര്‍. നാടകട്രൂപ്പുകളുടെ ഭാഗമായിരുന്നു. സന്ധ്യ എന്ന പേരിലാണ് വേദവല്ലി സിനിമയില്‍ അഭിയനയിച്ചത്.

ആദ്യശമ്പളം 3000 രൂപ

ആദ്യശമ്പളം 3000 രൂപ

അമ്മ വേദവല്ലി അഭിയനിക്കുന്ന കര്‍ണന്‍ എന്ന സിനിമയുടെ സെറ്റില്‍ കൂട്ട് പോയതായിരുന്നു ജയലളിത. പി യു സി പഠിക്കുമ്പോളായിരുന്നു ഇത്. ജയലളിതയെ കണ്ട് ഇഷ്ടപ്പെട്ട സംവിധായകന്‍ ബി ആര്‍ പന്തലു അടുത്ത ചിത്രത്തില്‍ നായികയായി ജയയെ നിശ്ചയിക്കുകയായിരുന്നു. ചിന്നദ ഗൊംബെ എന്ന ആദ്യചിത്രത്തില്‍ അഭിനയിച്ചപ്പോള്‍ ജയലളിതയ്ക്ക് കിട്ടിയത് 3000 രൂപയാണ്. ഇതാണ് ജയയുടെ ആദ്യത്തെ പ്രതിഫലം.

എം ജി ആര്‍ എന്ന മെന്റര്‍

എം ജി ആര്‍ എന്ന മെന്റര്‍

ഒന്നും അറിയാതിരുന്ന തന്നെ എല്ലാം പഠിപ്പിച്ചത് എം ജി ആറാണെന്ന് ജയലളിത തന്നെ പറഞ്ഞിട്ടുണ്ട്. ഒരു ചെക്ക് ബുക്കില്‍ ഒപ്പിടാന്‍ പോലും തനിക്കറിയില്ലായിരുന്നു. അമ്മ മരിച്ച ശേഷം എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. ജയലളിതയ്ക്ക് സിനിമയിലെ നായകന്‍ മാത്രമല്ല മെന്ററും അതിനപ്പുറവുമായിരുന്നു എം ജി ആര്‍. ഇവരെക്കുറിച്ച് കഥകളും ഒരുപാടുണ്ട്. എന്നാല്‍ എം ജി ആര്‍ അല്ലാതൊരു പ്രണയം ജയലളിതയ്ക്ക് ഉണ്ടായിരുന്നു.

ശോഭന്‍ ബാബുവാണ് ആ നായകന്‍

ശോഭന്‍ ബാബുവാണ് ആ നായകന്‍

തെലുങ്ക് സൂപ്പര്‍താരമായിരുന്ന ശോഭന്‍ ബാബുവും ജയലളിതയും സ്‌നേഹത്തിലായിരുന്നു എന്നത് ഒരു രഹസ്യമേ അല്ല. ഇവര്‍ വിവാഹിതരായി എന്ന് വരെ വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോഴും ആളുകള്‍ ജയലളിത വിവാഹം എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുന്നത് ശോഭന്‍ ബാബുവുമായുള്ള ബന്ധത്തിന്റെ സത്യാവസ്ഥ അറിയാനാണ്.

ജയലളിതയുടെ മകന്‍

ജയലളിതയുടെ മകന്‍

ആരാണ് ജയലളിതയുടെ മകന്‍ എന്നാണ് ഗൂഗിളില്‍ ആളുകള്‍ സെര്‍ച്ച് ചെയ്യുന്ന ചൂടന്‍ കീവേര്‍ഡുകളിലൊന്ന്. വളര്‍ത്തുമകനായ സുധാകരന്റെ വിവരം മാത്രമേ പക്ഷേ ലഭ്യമായിട്ടുള്ളൂ. സുധാകരന്റെ വിവാഹമാണ് 1995 ല്‍ ജയലളിത 90 കോടി രൂപ ചെലവിട്ട് ആര്‍ഭാടമായി നടത്തിയത്. അധികം വൈകാതെ ഇവര്‍ തമ്മില്‍ ശത്രുതയിലാകുകയും ചെയ്തു.

ഗോള്‍ഡ് പ്രൈസ് വിന്നര്‍

ഗോള്‍ഡ് പ്രൈസ് വിന്നര്‍

ചെറിയമ്മയ്ക്ക് പിന്നാലെ അമ്മയും ചെന്നൈയിലേക്ക് കുടിയേറിയതോടെയാണ് ജയലളിത ചെന്നൈയിലെത്തുന്നത്. ചെന്നൈയിലെ സേക്രട്ട് ഹാര്‍ട്‌സ് മെട്രിക്കുലേഷന്‍ സ്‌കൂളില്‍ നിന്നും പത്താം ക്ലാസ് പൂര്‍ത്തിയാക്കി. പത്താം ക്ലാസിലെ ബോര്‍ഡ് എക്‌സാമില്‍ സ്‌റ്റേറ്റ് അവാര്‍ഡ് ജേതാവാണ്. സേക്രട്ട് ഹാര്‍ട്‌സ് മെട്രിക്കുലേഷന്‍ സ്‌കൂളിലെ ബെസ്റ്റ് ഔട്ട് ഗോയിങ് സ്റ്റുഡന്റുമായിരുന്നു.

പിയുസിയില്‍ പഠിത്തം നിര്‍ത്തി

പിയുസിയില്‍ പഠിത്തം നിര്‍ത്തി

അതിമനോഹരമായി ഇംഗ്ലീഷ് സംസാരിക്കും ജയലളിത. പക്ഷേ വിദ്യാഭ്യാസ യോഗ്യത പത്താംക്ലാസ് മാത്രം. സ്റ്റെല്ല മേരീസ് കോളജില്‍ പി യു സിക്ക് പഠിക്കുമ്പോഴാണ് ഇവര്‍ വിദ്യാഭ്യാസം അവസാനിപ്പിക്കുന്നത്. സിനിമയില്‍ സജീവമാകാന്‍ വേണ്ടി മാത്രമായിരുന്നു ഇത്.

ഇത് കൊണ്ട് രാജ്യസഭയിലേക്ക്

ഇത് കൊണ്ട് രാജ്യസഭയിലേക്ക്

അനായാസമായി ഇംഗ്ലീഷ് സംസാരിക്കാനുളള കഴിവാണ് ജയലളിതയെ പാര്‍ട്ടിയില്‍ ചേര്‍ന്ന ഉടനെ രാജ്യസഭയില്‍ എത്തിച്ചത്. എം പി മാത്രമല്ല, പാര്‍ട്ടിയുടെ പ്രൊപ്പഗാന്‍ഡ സെക്രട്ടറിയുമായിരുന്നു ജയലളിത. 1982 ലാണ് എം ജി ആര്‍ നയിക്കുന്ന അണ്ണാ ഡി എം കെയില്‍ ജയലളിത മെമ്പറാകുന്നത്.

 ആയിരത്തില്‍ ഒരുവനല്ല

ആയിരത്തില്‍ ഒരുവനല്ല

എം ജി ആറിനൊപ്പം ആദ്യമായി ജയലളിത അഭിനയിച്ച ചിത്രമാണ് ആയിരത്തില്‍ ഒരുവന്‍. എന്നാല്‍ എം ജി ആര്‍ ജയലളിതയുടെ ജീവിതത്തിലെ ആയിരത്തില്‍ ഒരുവനായി പോയില്ല. തമിഴകം കണ്ട ഏറ്റവും പോപ്പുലര്‍ ജോഡികളിലൊന്നായി ഇവര്‍. എം ജി ആര്‍ ജയലളിതയുടെ മെന്ററും ഗുരുവും എല്ലാമായി.

ആദ്യത്തെ വനിതാ മുഖ്യമന്ത്രി

ആദ്യത്തെ വനിതാ മുഖ്യമന്ത്രി

തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ആദ്യത്തെ വനിതാ മുഖ്യമന്ത്രി, കാലാവധി പൂര്‍ത്തിയാക്കിയ ആദ്യത്തെ വനിതാ മുഖ്യമന്ത്രി, ഭരണത്തുടര്‍ച്ച നേടിയ ആദ്യത്തെ വനിതാ മുഖ്യമന്ത്രി തുടങ്ങിയ റെക്കോര്‍ഡുകളും ജയലൡതയുടെ പേരിലാണ്.

English summary
Lesser known facts about Tamilnadu iron lady Jayalalithaa.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X