കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആധാറിനെ ആധാരവുമായി ഘടിപ്പിക്കുന്നു: വാര്‍ത്ത വ്യാജം!!!

Google Oneindia Malayalam News

ദില്ലി:ആധാറിനെ ആധാരവുമായി ബന്ധിപ്പിക്കാന്‍ കേന്ദ്രം തയ്യാറെടുക്കുന്നു എന്ന വാര്‍ത്ത വ്യാജം. പുതിയതായി വരുന്ന നിയമമനുസരിച്ച് സ്വത്തും കെട്ടിടങ്ങളും ആധാറുമായി ഘടിപ്പിക്കണമെന്നും ഇല്ലെങ്കില്‍ കര്‍ശന നടപടികളായിരിക്കും നേരിടേണ്ടിവരികയെന്നുമായിരുന്നു വാര്‍ത്തകള്‍. കത്ത് കെട്ടിച്ചമച്ചതാണെന്നും വാര്‍ത്ത വ്യാജമാണെന്നും സര്‍ക്കാരിന്റെ ഔദ്യോഗിക വക്താവും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഡയറക്ടര്‍ ജനറലുമായ ഫ്രാങ്ക് നൊരോന്‍ഹ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും നൊരോന്‍ഹ വ്യക്തമാക്കി.

aadhaar

1950 മുതലുള്ള എല്ലാ ഭൂമിയിടപാടുകളുടെ റെക്കോര്‍ഡുകളും ആഗസ്റ്റ് 14 നു മുന്‍പ് ഡിജിറ്റലൈസ് ചെയ്യാനും ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാനും സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രം ആവശ്യപ്പെട്ടെന്നും ഇതു സംബന്ധിച്ച് വിവിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കും നീതി ആയോഗിനും കേന്ദ്രം നിര്‍ദ്ദേശങ്ങള്‍ നല്‍കിയെന്നും വാര്‍ത്ത പ്രചരിച്ചതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ പ്രതികരണവുമായി രംഗത്തെത്തിയത്.ഇത്തരത്തിലൊരു നിയമം നിലവില്‍ വന്നാല്‍ ബിനാമി ഇടപാടുകാര്‍ കുടുങ്ങും. കൂടുതല്‍ പേര്‍ ഇന്‍കം ടാക്‌സിന്റെ പരിധിയിലേക്ക് വരികയും വരുമാന സ്രോതസ്സ് കാണിക്കാന്‍ നിര്‍ബന്ധിതരായിത്തീരുകയും ചെയ്യും. സ്ഥലംവാങ്ങുമ്പോഴും വില്‍ക്കുമ്പോഴും ഇനി മുതല്‍ ആധാര്‍ വേണ്ടി വരും. കള്ളപ്പണക്കാരും ബിനാമി ഇടപാടുകാരും കുടുങ്ങും. പ്രവാസികളും പ്രതിസന്ധിയിലാകും.

പുതുവൈപ്പിലെ പോലീസ് അതിക്രമം;യതീഷ് ചന്ദ്രയെ നിലയ്ക്ക് നിർത്തണമെന്ന് സിപിഐ, പോലീസിന് രൂക്ഷ വിമർശനംപുതുവൈപ്പിലെ പോലീസ് അതിക്രമം;യതീഷ് ചന്ദ്രയെ നിലയ്ക്ക് നിർത്തണമെന്ന് സിപിഐ, പോലീസിന് രൂക്ഷ വിമർശനം

ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി സുഷമയോ ശ്രീധരനോ അല്ല...!! അത് രാം നാഥ് കോവിന്ദ്...!!ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി സുഷമയോ ശ്രീധരനോ അല്ല...!! അത് രാം നാഥ് കോവിന്ദ്...!!

ആന്ധ്രാപ്രദേശ്, തെലങ്കാന, ഹരിയാന, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, എന്നീ സംസ്ഥാനങ്ങളില്‍ നേരത്തേ തന്നെ ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍ ഡിജിറ്റലൈസ് ചെയ്തിരുന്നു. പുതിയ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാനും 50,000 രൂപക്കു മുകളിലുള്ള പണമിടപാടുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള വിജ്ഞാപനം രണ്ടു ദിവസം മുന്‍പാണ് വന്നത്.

English summary
Letter directing land records to be linked to Aadhaar is fake,' says government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X