കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമയെ വെല്ലുന്ന ജയലളിതയുടെ ജീവിതം; സംഭവ ബഹുലമായ കഥകളിലൂടെ

പെണ്‍കരുത്തിന്റെയും നിലനില്‍പിന്‍റെ യും പ്രതീകമാണ് തമിഴകത്തിന്റെ പുരട്ചി തലൈവി ജയലളിത. ലോകത്തിലെ രണ്ട് പ്രധാന മേഖലയായ സിനിമയിലും രാഷ്ട്രീയത്തിലും പയറ്റിത്തെളിഞ്ഞ പെണ്‍ ശക്തി. ജയലളിത എന്ന സിനിമാ നടിയില

  • By Aswini
Google Oneindia Malayalam News

പെണ്‍കരുത്തിന്റെയും നിലനില്‍പിന്‍റെ യും പ്രതീകമാണ് തമിഴകത്തിന്റെ പുരട്ചി തലൈവി ജയലളിത. ലോകത്തിലെ രണ്ട് പ്രധാന മേഖലയായ സിനിമയിലും രാഷ്ട്രീയത്തിലും പയറ്റിത്തെളിഞ്ഞ പെണ്‍ ശക്തി. ജയലളിത എന്ന സിനിമാ നടിയില്‍ നിന്ന് തമിഴകത്തിന്റെ പുരട്ചി തലൈവിയായുള്ള യാത്ര സിനിമയെ വെല്ലുന്ന സംഭവ ബഹുലമായ യാഥാര്‍ത്ഥ്യങ്ങളിലൂടെയായിരുന്നു.

രാഷ്ട്രീയത്തിലെ ആണ്‍ശക്തികളെ നിലയ്ക്കു നിര്‍ത്താനും, വിമര്‍ശനങ്ങളെ എതിരിടാനും കെല്‍പുള്ളത് കൊണ്ട് തന്നെയാണ് ഇക്കാലമത്രയും ജയലളിത തല ഉയര്‍ത്തി തന്നെ നില്‍ക്കുന്നത്. അഴിമതി ആരോപണങ്ങളുടെ ഒരു നീണ്ട നിര തന്നെ ജയലളിതയുടെ പേരിലുണ്ട്. ആ ജീവിതത്തിന്റെ നാള്‍വഴികളിലൂടെ ഒന്ന് സഞ്ചരിയ്ക്കാം.... തുടര്‍ന്ന് വായിക്കൂ...

ശ്രേഷ്ഠകുടുംബത്തില്‍ ജനനം

ശ്രേഷ്ഠകുടുംബത്തില്‍ ജനനം

1948 ഫെബ്രുവരി 24 ന് തമിഴ് നാട്ടില്‍ നിന്നും മൈസൂരില്‍ താമസമാക്കിയ അയ്യങ്കാര്‍ കുടുംബത്തിലാണ് ജയലളിതയുടെ ജനനം. ജയലളിതയുടെ മുത്തശ്ശന്‍ അക്കാലത്ത് മൈസൂര്‍ രാജാവിന്റെ ഡോക്ടറായി ജോലി നോക്കുകയായിരുന്നു. ജയലളിതയുടെ പിതാവ് അഭിഭാഷകനായിരുന്നു. മൈസൂര്‍ രാജാവായിരുന്ന ജയചാമരാജേന്ദ്ര വൊഡയാറുമായുള്ള തങ്ങളുടെ അടുപ്പം സൂചിപ്പിക്കാനാണ് ജയലളിതയുടെ പേരിനൊപ്പം ജയ എന്നു ചേര്‍ത്തത്. ജയലളിതയ്ക്ക് രണ്ട് വയസ്സായപ്പോഴേയ്ക്കും പിതാവ് മരണമടഞ്ഞു.

പഠിക്കാന്‍ മിടുക്കിയായ കോമളവല്ലി

പഠിക്കാന്‍ മിടുക്കിയായ കോമളവല്ലി

സ്‌കൂളില്‍ കോമളവല്ലി എന്ന പേരാണ് ജയലളിതയ്ക്ക് നല്‍കിയത്. ചര്‍ച്ച് പാര്‍ക്ക് കോണ്‍വെന്റ് സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ബിഷപ്പ് കോട്ടണ്‍ ഹില്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ നിന്നുമായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. സ്‌കൂളില്‍ മികച്ച വിദ്യാര്‍ത്ഥിനി ആയിരുന്നതിനാല്‍ ഉപരി പഠനത്തിനായി സ്‌കോളര്‍ഷിപ്പു വാഗ്ദാനം ലഭിക്കുകയുണ്ടായി. അമ്മയായ വേദവല്ലിയോടൊപ്പം, ആദ്യം ബംഗളൂരിലേയ്ക്കും പിന്നീട് ചെന്നെയിലേയ്ക്കും താമസം മാറി

സിനിമയിലേക്ക് വഴിമാറിയത്

സിനിമയിലേക്ക് വഴിമാറിയത്

ജയലളിതയുടെ അമ്മ സന്ധ്യ എന്ന പേരില്‍ സിനിമയില്‍ അഭിനയിച്ചു തുടങ്ങി. 15 വയസ്സുള്ളപ്പോള്‍ തന്നെ ജയലളിതയും സിനിമയിലെത്തി. തന്റെ പഠനത്തിന് ബാധിക്കാത്ത രീതിയില്‍ വേനലവധിക്കും, രാത്രികളിലും മറ്റുമായിരുന്നു ചിത്രീകരണങ്ങള്‍. എപ്പിസില്‍ എന്ന ഇന്ത്യന്‍ നിര്‍മിത ഇംഗ്ലീഷ് സിനിമയിലാണ് ജയലളിത ആദ്യമായി അഭിനയിച്ചത്. 1964 ല്‍ ചിന്നഡ കൊമ്പേ എന്ന കന്നട ചിത്രത്തിലൂടെ നായികയായി. 1965 ല്‍ പുറത്തിറങ്ങിയ വെണ്ണീറ ആടൈ ആയിരുന്നു ആദ്യ തമിഴ് ചിത്രം.

രാഷ്ട്രീയത്തിലേക്ക്

രാഷ്ട്രീയത്തിലേക്ക്

എം ജി രാമചന്ദ്രനോടൊപ്പം ആണ് ജയലളിതയുടെ സിനിമാ ജീവിതം ആരംഭിച്ചത്. ഇത് അദ്ദേഹവുമായുള്ള അടുപ്പത്തിനു വഴിയൊരുക്കി. 1980 ല്‍ ജയലളിത എം ജി ആറിന്റെ എ ഐ എ ഡി എം കെ യില്‍ അംഗമായി. ജയലളിതയുടെ രാഷ്ട്രീയ പ്രവേശനം മുതിര്‍ന്ന നേതാക്കള്‍ക്കൊന്നും താല്‍പര്യമുള്ളതായിരുന്നില്ല. എം ജി ആര്‍ അസുഖം മൂലം അമേരിക്കയിലേക്ക് ചികിത്സക്കായി പോയപ്പോഴാണ് ജയലളിത പാര്‍ട്ടിയിലെ ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി ഉയരുന്നത്. 1983 ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ തിരുച്ചെന്തൂര്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ച് എം എല്‍ എ യായി. 84 ല്‍ രാജ്യസഭാംഗമായി. എം ജി ആറിന്റെ മരണത്തിന് ശേഷം രാജ്യസഭാംഗമെന്ന സ്ഥാനം രാജിവെച്ച ജയ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വന്നു.

ജാനകിയുമായുള്ള പ്രശ്‌നം

ജാനകിയുമായുള്ള പ്രശ്‌നം

പാര്‍ട്ടിയില്‍ ഒരു പിളര്‍പ്പിനു വഴിവെച്ചു കൊണ്ട് എം ജി രാമചന്ദ്രന്റെ ഭാര്യ ജാനകീ രാമചന്ദ്രന്‍ പാര്‍ട്ടിയില്‍ അവകാശവാദമുന്നയിച്ചു. ജയലളിതയെ എം ജി ആറിന്റെ ശവഘോഷയാത്രയില്‍ നിന്ന് തളളിപ്പുറത്താക്കാന്‍ പോലും ശ്രമം നടന്നു. പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാവുകയായിരുന്നു ഫലം. 1989 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഈ പിളര്‍പ്പ് മുതലെടുത്ത് ഡി എം കെ അധികാരത്തിലെത്തുകയും ചെയ്തു. ഡി എം കെ യുടെ ഭരണകാലത്തിനിടെ പാര്‍ട്ടിയെ തന്റെ അധികാരത്തിനു കീഴിലാക്കാന്‍ ജയയ്ക്ക് കഴിഞ്ഞു. ജാനകി രാമചന്ദ്രന്‍ രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറിയതോടെ ജയലളിതക്ക് ശത്രുക്കളൊന്നും തന്നെ ഇല്ലാതായി. 1991 ലെ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിച്ച ജയലളിത തമിഴ്‌നാട്ടിലെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയായി ചുമതലയേറ്റു.

അഴിമതിയെ തുടര്‍ന്ന് അറസ്റ്റ്

അഴിമതിയെ തുടര്‍ന്ന് അറസ്റ്റ്

എന്നാല്‍ അഴിമതി ആരോപണങ്ങളുടെ ഒരു പരമ്പരയാണ് ജയയുടെ ഭരണ കാലത്തുണ്ടായത്. 1996ലെ തിരഞ്ഞെടുപ്പില്‍ ഇത് വ്യക്തമായി പ്രതിഫലിക്കുകയും, ജയലളിതയ്ക്ക് അധികാരം നഷ്ടപ്പെടുകയും ചെയ്തു. ഭരണ കാലത്ത് നടത്തിയ അഴിമതികളുടെ പേരില്‍ അറസ്റ്റു ചെയ്യപ്പെട്ടു. അഴിമതിക്കേസില്‍ കോടതി ശിക്ഷിച്ച രാജ്യത്തെ ആദ്യത്തെ മുഖ്യമന്ത്രിയാണ് ജയലളിത. ജയലളിതയ്‌ക്കെതിരായ കേസ്സുകള്‍ വിചാരണ ചെയ്യുന്നതിന് പ്രത്യേക കോടതി രൂപവത്കരിക്കുകയും ചെയ്തു.

മുഖ്യമന്ത്രിസ്ഥാനം പോയി

മുഖ്യമന്ത്രിസ്ഥാനം പോയി


2001 ലെ തിരഞ്ഞെടുപ്പില്‍ ജയ മത്സരിക്കാനായി പത്രിക നല്‍കിയെങ്കിലും അഴിമതി കേസുകളില്‍ വിചാരണ നേരിടുന്ന ജയലളിതയ്ക്ക് മത്സരിക്കാന്‍ യോഗ്യതയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിധിച്ചു. എങ്കിലും എ ഐ ഡി എം കെ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. ജനപ്രാതിനിധ്യ നിയമ പ്രകാരം തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യത നിഷേധിക്കപ്പെട്ട ജയയെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഗവര്‍ണര്‍ ഫാത്തിമാ ബീവി ക്ഷണിച്ചു. ഇത് ഏതാണ്ട് നാല് മാസം നീണ്ടുനിന്ന നിയമ യുദ്ധത്തിലേക്കാണ് നയിച്ചത്. മുഖ്യമന്ത്രിയായി തുടരാന്‍ ജയയ്ക്ക് യോഗ്യത ഇല്ലെന്ന് 2001 സെപ്റ്റംബര്‍ 21 ന് സുപ്രീം കോടതി (ഇന്ത്യ) വിധിച്ചതോടെ ജയയുടെ ഭരണം അവസാനിച്ചു. അന്നു തന്നെ ജയലളിത മുഖ്യമന്ത്രി സ്ഥാനം രാജി വച്ചു.

പകപോക്കല്‍

പകപോക്കല്‍

എന്നാല്‍ മുഖ്യമന്ത്രിയായി നാല് മാസം അധികാരക്കസേരയില്‍ ഇരുന്ന ജയലളിത ചുരുങ്ങിയ സമയം കൊണ്ട് തന്റെ പകവീട്ടി. അധികാരത്തില്‍ എത്തിയപ്പോള്‍ തന്നെ ഡി എം കെ കാണിച്ച പ്രവൃത്തിക്ക് മുന്‍ മുഖ്യമന്ത്രിയായ കരുണാനിധിയെയും രണ്ട് കേന്ദ്രമന്ത്രിമാരെയും അറസ്‌റ് ചെയ്ത് തന്റെ രാഷ്ട്രീയപക തീര്‍ത്തു.

ഡമ്മി മുഖ്യമന്ത്രിയെ വച്ച് കഴി

ഡമ്മി മുഖ്യമന്ത്രിയെ വച്ച് കഴി


ശേഷം ഡമ്മി മുഖ്യമന്ത്രിയായി പനീര്‍ശെല്‍വത്തിനെ അവരോധിച്ച് അണിയറയ്ക്ക് പിന്നില്‍ നിന്ന് ജയ തമിഴകം നിയന്ത്രിച്ചു. സിനിമാക്കഥ പോലെ തന്നെ സസ്‌പെന്‍സുകള്‍ നിറഞ്ഞതാണ് ജയലളിതയുടെ ഇതുവരെയുള്ള രാഷ്ട്രീയ ജീവിതവും. അനധികൃത സ്വത്ത് സമ്പാദക്കേസില്‍ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയതോടെയാണ് തമിഴ്‌നാടിന്റെ നായിക ആയിരുന്ന ജയലളിതക്ക് വില്ലന്‍ പരിവേഷം കൈവന്നത്.

അനധികൃത സ്വത്ത് സമ്പാദന കേസ്

അനധികൃത സ്വത്ത് സമ്പാദന കേസ്


1991-1996 കാലഘട്ടത്തില്‍ ജയലളിത ആദ്യമായി തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന സമയത്ത് അനധികൃതമായി 66.65 കോടി രൂപ സമ്പാദിച്ചെന്നതാണ് കേസ്. ജയലളിത, സുഹൃത്ത് ശശികല, ശശികലയുടെ ബന്ധുക്കളായ ഇളവരശി, സുധാകരന്‍ എന്നിവരാണ് കേസിലെ മറ്റു പ്രധാന പ്രതികള്‍. ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് ജയലളിതയ്‌ക്കെതിരെ ഹര്‍ജി ഫയല്‍ ചെയ്തത്. കേസിന്റെ വിചാരണ ചെന്നൈയില്‍ ശരിയായി നടക്കില്ല എന്ന് കണ്ടതോടെ വിചാരണ സുപ്രീം കോടതി ബംഗലൂരിലെക്ക് മാറ്റി. 2014 സെപ്റ്റംബര്‍ 27 ന് കേസില്‍ ബാംഗ്ലൂര്‍ പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയില്‍ വളപ്പിലെ പ്രത്യേക അപ്പീല്‍ കോടതി ജയലളിതയടക്കം നാലു പേര്‍ കറ്റക്കാരാണെന്ന് കണ്ടെത്തി, നാലു വര്‍ഷം തടവും 100 കോടി രൂപ പിഴയും വിധിച്ചു. 2014 ഒക്ടോബര്‍ 18 ന് ജയലളിത ജയില്‍ മോചിതയായി. 2015 മെയ് 11 കര്‍ണാടക ഹൈക്കോടതി ജയലളിതയേയും കൂട്ടാളികളെയും കുറ്റവിമുക്തരാക്കി.

മറ്റ് അഴിമതി ആരോപണങ്ങള്‍

മറ്റ് അഴിമതി ആരോപണങ്ങള്‍

കൊഡൈക്കനാലില്‍ ആഡംബര ഹോട്ടല്‍ പണിയാന്‍ കോഴ വാങ്ങി അനുമതി നല്‍കിയ കേസില്‍ ജയലളിത ജയില്‍ ശിക്ഷയനുഭവിച്ചിരുന്നു. കീഴ്‌കോടതി വിധിക്കെതിരെ ജയലളിത നല്‍കിയ അപ്പീല്‍ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. തമഴ്‌നാട്ടിലെ വൈദ്യുതി ബോര്‍ഡിന് വേണ്ടി നിലവാരം കുറഞ്ഞ കല്‍ക്കരി ഇറക്കുമതി ചെയ്തതിലൂടെ ഖജനാവിന് ആറരക്കോടി നഷ്ടമുണ്ടാക്കിയെന്ന കേസാണ് മറ്റൊന്ന്. ആന്ധ്രയിലെ മുപ്പതേക്കര്‍ തോട്ടത്തില്‍ നിന്ന് മുന്തിരി വിറ്റതിലൂടെ 60 ലക്ഷം രൂപ വരുമാനമുണ്ടാക്കിയെന്ന് കാണിച്ച് ആദായനികുതി വകുപ്പിനെ വഞ്ചിച്ച കേസ്, സമ്മാനമായി കിട്ടിയ മൂന്നരകോടിക്ക് നികുതി അടക്കാതിരുന്നത്, നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാത്തത് തുടങ്ങി വേറെയും കേസുകളുണ്ട്. 1995 ല്‍ ഗ്രാമ കേന്ദ്രങ്ങളില്‍ കളര്‍ ടെലിവിഷന്‍ സ്ഥാപിക്കുന്നതില്‍ എട്ടരക്കോടി കോ!ഴവാങ്ങിയെന്ന കേസിലും ജയ പബ്ലിക്കേഷന്‍സിന് വേണ്ടി താന്‍സി എസ്‌റ്റേറ്റ് ഭൂമി ഏറ്റെടുത്തതില്‍ സര്‍ക്കാറിന് മൂന്നരക്കോടി രൂപ നഷ്ടമുണ്ടാക്കിയെന്ന കേസിലും പ്ലസന്റ് ഡേ ഹോട്ടല്‍ കേസിലും ജയലളിതയെ കോടതി കുറ്റവിമുക്തയാക്കി.

English summary
Who is Jayalalithaa; the Journey of Jayalalithaa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X