കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്ക് പോസ്റ്റ്; രണ്ടുപേര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസ്

  • By Anwar Sadath
Google Oneindia Malayalam News

ഭോപാല്‍: കാളി ദേവിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ് ചെയ്‌തെന്ന് ആരോപിച്ച് രണ്ടുപേര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസ്. മധ്യപ്രദേശ് പോലീസ് ആണ് തിങ്കളാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതോടെ ഇരുവര്‍ക്കും ഒരു വര്‍ഷത്തേക്ക് ജാമ്യത്തില്‍ പുറത്തിറങ്ങാന്‍ കഴിയില്ല. ഇവരുടെ പോസ്റ്റ് മതവിദ്വേഷമുണ്ടാക്കുന്നതും മതവികാരത്തെ വ്രണപ്പെടുത്തുന്നതുമാണെന്ന് പോലീസ് വ്യക്തമാക്കി.

മെയ് 19നാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. മുംബൈയില്‍ അന്റോപ് ഹില്ലില്‍വെച്ച് മുംബൈ ഭോപാല്‍ പോലീസിന്റെ സംയുക്ത റെയ്ഡിലായിരുന്നു പ്രതികളെ പിടികൂടിയത്. പിന്നീട് ഭോപാലിലേക്ക് കൊണ്ടുപോയി. തിങ്കളാഴ്ചയാണ് നാഷണല്‍ സെക്യൂരിറ്റ് ആക്ട് പ്രകാരം കേസെടുക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.

goddess-kali

പിടിയിലായ പ്രതികളിലൊരാള്‍ ബോഡി ഗാര്‍ഡും മറ്റൊരാള്‍ ഇലക്ട്രോണിക്‌സ് ഷോപ്പ് നടത്തിവരികയുമായിരുന്നെന്ന് ഭോപാല്‍ നോര്‍ത്ത് എസ് അരവിന്ദ് സക്‌സേന പറഞ്ഞു. എന്‍എസ്എ ചുമത്തിയതിനെ തുടര്‍ന്ന് ഇരുവരെയും സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ഐടി ആക്ട് പ്രകാരവും ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ കടുത്ത വകുപ്പ് ചുമത്തി കേസ് ചുമത്തുന്നത് അപൂര്‍വമാണ്. രാഷ്ട്രീയ സമ്മര്‍ദ്ദപ്രകാരമാണ് എന്‍എസ്എ ചുമത്തിയതെന്നും ആരോപണമുണ്ട്. കേസ് കോടതിയില്‍ നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് നിയമ വിദഗ്ധര്‍ വ്യക്തമാക്കി.

English summary
Madhya Pradesh government Slaps NSA Charges on Two for Facebook Post on Goddess Kali
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X