കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജീന്‍സും ടീ ഷര്‍ട്ടും വേണ്ടെന്ന് ഹൈക്കോടതി

  • By Anwar Sadath
Google Oneindia Malayalam News

ജബല്‍പുര്‍: മധ്യപ്രദേശ് ഹൈക്കോടതിയില്‍ ഓഫീസ് സമയങ്ങളില്‍ സാധാരണ വസ്ത്രങ്ങള്‍ അണിഞ്ഞുവരുന്ന ജീവനക്കാര്‍ക്ക് കോടതിയുടെ മുന്നറിയിപ്പ്. ടി ഷര്‍ട്ട്, ജീന്‍സ്, മറ്റു കളര്‍ഫുള്‍ വസ്ത്രങ്ങള്‍ എന്നിവ അണിഞ്ഞെത്തുന്നത് നിരോധിച്ചിരിക്കുകയാണെന്നും ജീവനക്കാര്‍ അച്ചടക്കം പാലിച്ച് ഓഫീസ് വസ്ത്രങ്ങള്‍ അണിയണമെന്നും കോടതി പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നു.

മധ്യപ്രദേശ് ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ ആണ് സര്‍ക്കുലര്‍ പുറപെടുവിച്ചിരിക്കുന്നത്. ഓഫീസ് സമയങ്ങളില്‍ കാഷ്വല്‍ വസ്ത്രങ്ങള്‍ അണിഞ്ഞെത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിതനെ തുടര്‍ന്നാണ് സര്‍ക്കുലര്‍. ഹൈക്കോടതി പോലെ ഉയര്‍ന്ന ഒരു സ്ഥാപനത്തില്‍ ജീവനക്കാര്‍ നല്ല രീതിയില്‍ വസ്ത്രം അണിഞ്ഞെത്തണമെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

women-in-jeans

ഹൈക്കോടതിയിലെ എല്ലാ ജീവനക്കാര്‍ക്കും സര്‍ക്കുലര്‍ കൈമാറിയിട്ടുണ്ട്. കൂടാതെ ഗ്വാളിയോര്‍, ജബല്‍പുര്‍ എന്നിവിടങ്ങളിലെ ഹൈക്കോടതി ബെഞ്ചിലെ ജീവനക്കാര്‍ക്കും ഡ്രസ് കോഡ് നിര്‍ദ്ദേശമുണ്ട്. പെഴ്‌സണല്‍ സെക്രട്ടറി, പെഴ്‌സണല്‍ അസിസ്റ്റന്റ്, ഷോര്‍ട്ട് ഹാന്‍ഡ് റൈറ്റേഴ്സ്സ്, റീഡേഴ്‌സ് തുടങ്ങി എല്ലാ വിഭാഗം ജീവനക്കാരും ഡ്രസ് കോഡില്‍ ഉള്‍പ്പെടും.

ബ്ലാക്ക് പാന്റ്‌സ്, വൈറ്റ് ഷര്‍ട്ട്, ബ്ലാക്ക് കോട്ട്, ടൈ എന്നിവ സൗകര്യം പോലെ ജീവനക്കാര്‍ക്ക് ഉപയോഗിക്കാം. എന്നാല്‍, ജീന്‍സ്, ടി ഷര്‍ട്ട്, കളര്‍ വസ്ത്രങ്ങള്‍ എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കരുതെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. നിര്‍ദ്ദേശം അവഗണിച്ച് ജീവനക്കാര്‍ അച്ചടക്ക ലംഘനം കാണിക്കുകയാണെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് രജിസ്ട്രാര്‍ ജനറല്‍ മുന്നറിയിപ്പു നല്‍കി.

English summary
Madhya Pradesh HC tells staff Don’t wear jeans or t-shirts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X