കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വന്ദേമാതരം നിര്‍ബന്ധം: എല്ലാ സ്ഥാപനങ്ങളിലും ചൊല്ലണം, സ്‌കൂളുകളില്‍ ആഴ്ചയില്‍ രണ്ടുതവണ

ഏതെങ്കിലും വ്യക്തിക്കോ സ്ഥാപനങ്ങള്‍ക്കോ വന്ദേമാതരം ചൊല്ലുന്നതിന് പ്രയാസമുണ്ടെങ്കില്‍ അവരെ നിര്‍ബന്ധിക്കരുത്.

  • By Ashif
Google Oneindia Malayalam News

ചെന്നൈ: എല്ലാ സ്ഥാപനങ്ങളിലും സ്‌കൂളുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും വന്ദേമാതരം നിര്‍ബന്ധമായും ചൊല്ലണമെന്ന് മദ്രാസ് ഹൈക്കോടതി. സ്‌കൂളുകളില്‍ ആഴ്ചയില്‍ ഒരു ദിവസം നിര്‍ബന്ധമായും ചൊല്ലണം. അതിന് തിങ്കളാഴ്ചയോ വെള്ളിയാഴ്ചയോ തിരഞ്ഞെടുക്കാമെന്നും കോടതി നിര്‍ദേശിച്ചു.

സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ മാസത്തിലൊരിക്കലെങ്കിലും ദേശീയ ഗീതം ആലപിക്കണമെന്നും ജസ്റ്റിസ് എംവി മുരളീധരന്‍ വ്യക്തമാക്കി. തമിഴ്‌നാട്ടിലെ സര്‍ക്കാര്‍-സ്വകാര്യ സ്‌കൂളുകളില്‍ നിര്‍ബന്ധമായും വന്ദേമാതരം ചൊല്ലണം. ആഴ്ചയില്‍ ഒരു ദിവസമോ അല്ലെങ്കിലും രണ്ടു ദിവസമോ ഗീതം ആലപിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

പ്രയാസം നേരിടുന്നവര്‍

പ്രയാസം നേരിടുന്നവര്‍

ബംഗാളിയിലോ സംസ്‌കൃതത്തിലോ ആലപിക്കുന്നതിന് പ്രയാസം നേരിടുന്നവര്‍ക്ക് തമിഴിലേക്ക് മൊഴിമാറ്റം വരുത്തി ചൊല്ലാം. എന്നാലും ചൊല്ലാതിരിക്കരുതെന്നും കോടതി വ്യക്തമാക്കി.

കാരണം ബോധിപ്പിക്കണം

കാരണം ബോധിപ്പിക്കണം

ഏതെങ്കിലും വ്യക്തിക്കോ സ്ഥാപനങ്ങള്‍ക്കോ വന്ദേമാതരം ചൊല്ലുന്നതിന് പ്രയാസമുണ്ടെങ്കില്‍ അവരെ നിര്‍ബന്ധിക്കരുത്. എന്നാല്‍ എന്താണ് ചൊല്ലാതിരിക്കാന്‍ കാരണം എന്ന് അവര്‍ ബോധിപ്പിക്കണമെന്നും കോടതി പറഞ്ഞു.

രാജ്യത്തിന്റെ ഭാവി

രാജ്യത്തിന്റെ ഭാവി

യുവ തലമുറയാണ് രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുക. കോടതിയുടെ ഉത്തരവ് ജനങ്ങള്‍ ശരിയായ അര്‍ഥത്തില്‍ മനസിലാക്കുമെന്നാണ് കരുതുന്നതെന്നും ജഡ്ജി വ്യക്തമാക്കി.

കേസ് കോടതിയിലെത്തിയത് ഇങ്ങനെ

കേസ് കോടതിയിലെത്തിയത് ഇങ്ങനെ

ടീച്ചേഴ്‌സ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പരീക്ഷയില്‍ വന്ദേമാതരം ഏത് ഭാഷയിലാണ് രചിക്കപ്പെട്ടത് എന്ന ചോദ്യത്തിന് ബംഗാളി എന്ന് ഉത്തരമെഴുതിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഹൈക്കോടതിയിലെത്തിയത്.

ബംഗാളി എന്ന് ഉത്തരം

ബംഗാളി എന്ന് ഉത്തരം

കെ വീരമണി എന്നായാളാണ് ബംഗാളി എന്ന് ഉത്തരം എഴുതിയത്. എന്നാല്‍ ബോര്‍ഡ് ഇത് തെറ്റാണെന്ന് വിധിച്ചു. ബോര്‍ഡിന്റെ അഭിപ്രായത്തില്‍ സംസ്‌കൃതമാണ് ശരി ഉത്തരം.

നഷ്ടപ്പെട്ട ഒരു മാര്‍ക്ക്

നഷ്ടപ്പെട്ട ഒരു മാര്‍ക്ക്

വീരമണി ഒരു മാര്‍ക്കിനാണ് പരീക്ഷയില്‍ തോറ്റത്. വിജയിക്കാന്‍ വേണ്ടത് 90 മാര്‍ക്കാണ്. എന്നാല്‍ വീരമണിക്ക് കിട്ടിയത് 89 മാര്‍ക്ക്. ബംഗാളി എന്ന തന്റെ ഉത്തരം ശരിയാണെന്നും തന്നെ തിരഞ്ഞെടുക്കപ്പെടണമെന്നും ആവശ്യപ്പെട്ടാണ് വീരമണി കോടതിയെലെത്തിയത്.

കോടതി ഇടപെടുന്നു

കോടതി ഇടപെടുന്നു

കഴിഞ്ഞ 13ന് കേസ് പരിഗണനയ്ക്ക് വന്നപ്പോള്‍ വിഷയം പരിശോധിക്കാന്‍ ഹൈക്കോടതി എജിയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ വിശദീകരണം നല്‍കിയത്.

എജിയുടെ മറുപടി

എജിയുടെ മറുപടി

സംസ്‌കൃതത്തില്‍ ആദ്യം രചിക്കപ്പെട്ട വന്ദേമാതരം ബംഗാളിയിലേക്ക് മൊഴി മാറ്റം ചെയ്യപ്പെട്ടതോടെയാണ് ഗീതം ബംഗാളിയിലാണെന്ന് അറിയപ്പെടാന്‍ തുടങ്ങിയതെന്ന് എജി മറുപടി നല്‍കി.

വീരമണിക്ക് സെലക്ഷന്‍

വീരമണിക്ക് സെലക്ഷന്‍

വീരമണിയുടേത് ശരി ഉത്തരമാണെന്നും റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വീരമണിക്ക് സെലക്ഷന്‍ നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടുകൊണ്ടാണ് വന്ദേമാതരം എല്ലാ സ്ഥാപനങ്ങളിലും നിര്‍ബന്ധമാക്കണമെന്ന് പറഞ്ഞത്.

English summary
Singing of Vande Mataram in schools, government offices, private entities and industries in Tamil Nadu has been made compulsory by the Madras high court. While schools must sing it at least once a week either on Monday or Friday, the national song must be crooned in offices once a month, said Justice M V Muralidharan on Tuesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X