കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെല്ലിക്കെട്ട് നിരോധനം: വെള്ളവും വെളിച്ചവുമില്ലാതെ സമരക്കാര്‍..ഇടപെടില്ലെന്ന് മദ്രാസ് ഹൈക്കോടതി..!!

ജെല്ലിക്കെട്ട് വിഷയം കത്തുന്നു. സുപ്രീംകോടതി ഉത്തരവില്‍ ഹൈക്കോടതിക്കെന്ത് കാര്യം.

Google Oneindia Malayalam News

ചെന്നൈ : ജെല്ലിക്കെട്ട് നിരോധിച്ച സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ പ്രതിഷേധം രൂക്ഷമാവുകയാണ്. മറീന ബീച്ചില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പതിനായിരക്കണക്കിന് പേരാണ് പങ്കെടുക്കുന്നത്.

അതേസമയം ജെല്ലിക്കെട്ട് നിരോധന വിഷയത്തില്‍ ഇടപെടില്ലെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. സുപ്രീംകോടതി കൃത്യമായ ധാരണകളോടെയാണ് ജെല്ലിക്കെട്ട് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത് എന്നാണ് മദ്രാസ് ഹൈക്കോടതി പറഞ്ഞത്. മറീന ബീച്ചിലെ പ്രതിഷേധത്തെക്കുറിച്ച് അഡ്വക്കേറ്റ് കെ ബാലു ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് കോടതി ഇത്തരത്തില്‍ പ്രതികരിച്ചത്.

jallikkattu

മറീന ബീച്ചില്‍ സമാധാനപരമായി പ്രതിഷേധം നടത്തുന്നവരുടെ ബുദ്ധിമുട്ടുകളും കെ ബാലു കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയുണ്ടായി. സ്ഥലത്ത് ആവശ്യത്തിന് വെളിച്ചമോ കുടിവെള്ളമോ ഇല്ലെന്ന് പരാതിയുണ്ട്. ഇാ പരാമര്‍ശങ്ങള്‍ക്കുള്ള മറുപടിയായാണ് ചീഫ് ജസ്‌ററിസ് എസ് കെ കൗള്‍, ജസ്റ്റിസ് എം സുന്ദര്‍ എന്നിവരടങ്ങുന്ന ബെഞ്ച് വിഷയത്തില്‍ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയത്. സംസ്ഥാനങ്ങളുടെ ചുമതലയുള്ള കേന്ദ്രമന്ത്രി കിരണ്‍ രിജ്ജുവും വിഷയത്തില്‍ പ്രതികരിച്ചില്ല.

English summary
Madras High Court said that it will not interfere in Jallikkettu issue and Supreme Court was aware of the matter.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X