കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീകരാക്രമണത്തിന് പദ്ധതി; മദ്രസ ഉടമയെ എന്‍ഐഎ അറസ്റ്റ് ചെയ്തു!

  • By Kishor
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് ഭീകരാക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട മദ്രസ ഉടമയെ അറസ്റ്റ് ചെയ്തു. ദേശീയ അന്വേഷണ സംഘമാണ് അബ്ദുസ് സമി ഖ്വാസ്മി എന്ന സീലാംപൂര്‍ സ്വദേശിയെ അറസ്റ്റ് ചെയ്തത്. ഉത്തര്‍ പ്രദേശിലെ ഹര്‍ദോയ് ജില്ലയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. രാജ്യത്ത് പലയിടങ്ങളിലായി ഭീകരാക്രമണങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ട് എന്ന് എന്‍ ഐ എയ്ക്ക് രഹസ്യ വിവരം കിട്ടിയിരുന്നു.

ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അബ്ദുസ് സമി ഖ്വാസ്മി പിടിയിലായത്. ഭീകരവാദം വളര്‍ത്തുന്ന തരത്തില്‍ പലയിടത്തും ഇയാള്‍ പ്രകോപന പരമായ പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ട്. ഇയാളുടെ പ്രസംഗങ്ങള്‍ ഉള്‍ക്കൊളളിച്ചുകൊണ്ട് ഒരു വെബ്‌സൈറ്റും തയ്യാറാക്കപ്പെട്ടിട്ടുണ്ട് എന്ന് എന്‍ ഐ എ അധികൃതര്‍ പറഞ്ഞു.

terrorist

ഇയാളുടെ പ്രസംഗങ്ങളും പ്രസ്താവനകളും വര്‍ഗീയ പരാമര്‍ശങ്ങള്‍ നിറഞ്ഞതാണ്. രാജ്യ താല്‍പര്യത്തിന് എതിരെ പ്രവര്‍ത്തിക്കുവാന്‍ യുവാക്കളോട് ആഹ്വാനം ചെയ്യുന്ന പ്രസംഗങ്ങളാണ് ഇയാള്‍ നടത്തി വരുന്നത്. ഒരു ട്രസ്റ്റും മദ്രസയും ഇയാള്‍ നടത്തുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. അബ്ദുസ് സമി ഖ്വാസ്മിയുടെ സാമ്പത്തിക ഇടപാടുകളിലും ദുരൂഹതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉത്തര്‍ പ്രദേശ് ഭീകര വിരുദ്ധ സേനയുടെ സഹായത്തോടെയാണ് അബ്ദുസ് സമി ഖ്വാസ്മിയെ എന്‍ ഐ എ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ചയായിരുന്നു അറസ്റ്റ്. എന്‍ ഐ എ പ്രത്യേക കോടതി ഇയാള്‍ക്കെതിരെ മുമ്പ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

English summary
A self-proclaimed cleric has been arrested by NIA officials for allegedly planning terror attacks in the country. Abdus Sami Qasmi, a resident of Seelampur here, was arrested from Uttar Pradesh's Hardoi district.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X