കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

25 ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയതിന്റെ പിന്നില്‍ നക്‌സലൈറ്റായ ഈ ചെറുപ്പക്കാരന്‍

2010ല്‍ ദന്തേവാദയിലുണ്ടായ നക്‌സല്‍ ആക്രമണത്തില്‍ 75 സൈനികര്‍ കൊല്ലപ്പെട്ടശേഷം ഇതാദ്യമാണ് സൈന്യത്തിന് വലിയ നഷ്ടമുണ്ടാകുന്നത്.

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ഛത്തീസ്ഗഡിലെ സുക്മയില്‍ 25 സിആര്‍പിഎഫ് ജവാന്മാരെ കൊലപ്പെടുത്തിയതിന്റെ പിന്നില്‍ ഇരുപത്തിനാലുകാരനായ നക്‌സലൈറ്റാണെന്ന് റിപ്പോര്‍ട്ട്. സിപിഐ മാവോയിസ്റ്റ് നേതാവ് മാധ്വി ഹിദ്മയെന്ന ചെറുപ്പക്കാരനാണ് ഇന്ത്യന്‍ സൈന്യത്തിനെതിരായ ആക്രമണത്തിന് ചുക്കാന്‍ പിടിച്ചതെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

2010ല്‍ ദന്തേവാദയിലുണ്ടായ നക്‌സല്‍ ആക്രമണത്തില്‍ 75 സൈനികര്‍ കൊല്ലപ്പെട്ടശേഷം ഇതാദ്യമാണ് സൈന്യത്തിന് വലിയ നഷ്ടമുണ്ടാകുന്നത്. മാര്‍ച്ച് 11നുണ്ടായ ആക്രമണത്തില്‍ 12 സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതിന് പിന്നിലും ഹ്ദ്മലു, സന്തോഷ് എന്നീ പേരിലറിയപ്പെടുന്ന ഹിദ്മയുടെ ഓപ്പറേഷനാണെന്നാണ് റിപ്പോര്‍ട്ട്.

terror-20

2013ന് ശേഷം സുക്മയില്‍ നടന്നിട്ടുള്ള ഏറ്റുമുട്ടലിന് പിന്നിലിലെല്ലാം ഹിദ്മയാണ്. പ്രാദേശിക കമാന്റര്‍മാരെ കൂട്ടുപിടിച്ചാണ് ഹിദ്മയുടെ ഓപ്പറേഷനുകള്‍. നക്‌സലുകള്‍ക്ക് ഹിദ്മ ദൈവത്തെപ്പോലെയാണെന്നും പോലീസ് ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു. അതേസമയം, മാധ്യമങ്ങള്‍ക്കു മുന്‍പില്‍ വരാനോ അവകാശവാദമുന്നയിക്കാനോ ഹിദ്മ തയ്യാറാകാറില്ല.

നേരത്തെ പല മാധ്യമപ്രവര്‍ത്തകരും ഹിദ്മയുമായി അഭിമുഖത്തിനു ശ്രമിച്ചെങ്കിലും അയാള്‍ വഴങ്ങിയില്ല. ഹിദ്മയുടെ ഓപ്പറേഷനുകളുടെ രഹസ്യം തേടിയാണ് ഇപ്പോള്‍ ഇന്റജന്‍സിന്റെ നീക്കം. ഒരു രഹസ്യന്വേഷണ വിഭാഗത്തിനും പിടികിട്ടാത്തവിധമാണ് ഹിദ്മയുടെ പ്രവര്‍ത്തനമെന്നു പറയുന്നു. ഏറ്റവുമൊടുവില്‍ നടന്ന ആക്രമണത്തിലും ഇന്റലിജന്‍സിന് ഒരു വിവരവും ലഭിച്ചിരുന്നില്ല. ഇത് സൈനിക വിഭാഗത്തിനും പോലീസിനും നാണക്കേടുണ്ടാക്കുന്നതാണ്. സുക്മ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൈന്യം വലിയതോതിലുള്ള തിരിച്ചടിക്കാണ് ഒരുക്കംകൂട്ടുന്നതെന്നാണ് റിപ്പോര്‍ട്ട്.

English summary
24-year-old Madvi Hidma likely to be the Sukma attack mastermind
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X