കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശനിയാഴ്ച കര്‍ണാടക ബന്ദ്... മലയാളികളും കുടുങ്ങും!

  • By Muralidharan
Google Oneindia Malayalam News

ബെംഗളൂരു: മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളുമായി നടന്നുവരുന്ന മഹാദയി നദീജല തര്‍ക്കം ബെംഗളൂരുവിനെ വീണ്ടും പ്രക്ഷുബ്ധമാക്കുന്നു. ട്രിബ്യൂണല്‍ വിധിയില്‍ പ്രതിഷേധിച്ച് ശനിയാഴ്ച സംസ്ഥാന വ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ് വിവിധ സംഘടനകള്‍. മൂന്ന് ദിവസത്തെ ബി എം ടി സി, കെ എസ് ആര്‍ ടി സി സമരം ഒത്തുതീര്‍ന്നതിന് തൊട്ടുപിന്നാലെയാണ് ബെംഗളൂരു മറ്റൊരു ബന്ദിന് ഒരുങ്ങുന്നത്.

<strong>പത്തായിരം രൂപ ശമ്പളം.. ഞങ്ങൾ എങ്ങനെ ജീവിക്കും ബെംഗളൂരു എന്ന മെട്രോ സിറ്റിയില്‍?</strong>പത്തായിരം രൂപ ശമ്പളം.. ഞങ്ങൾ എങ്ങനെ ജീവിക്കും ബെംഗളൂരു എന്ന മെട്രോ സിറ്റിയില്‍?

മഹാദയി ക്യാംപില്‍ നിന്നും 7.56 ടി എം സി ജലം മലപ്രഭ നദിയിലേക്ക് വിടണമെന്നായിരുന്നു കര്‍ണാടകയുടെ ആവശ്യം. എന്നാല്‍ ഇത് മഹാദയി ജല തര്‍ക്ക ട്രിബ്യൂണല്‍ അംഗീകരിച്ചില്ല. വടക്കന്‍ കര്‍ണാടകയുടെ ജീവവായുവാണ് ഈ നദീജലം. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ട്രിബ്യൂണലിന്റെ വിധി വന്നതും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധം തുടങ്ങി.

bengaluru-bandh-

മഹാരാഷ്ട്ര - കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളിലാണ് കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായത്. കര്‍ഷക സംഘടനകളും കന്നഡ സംഘടനകളുമാണ് പ്രതിഷേധത്തിന് പിന്നില്‍. ധാര്‍വാഡ്, ഭാഗല്‍കോട്ട്, ബെല്‍ഗാവി, ഗഡാഗ് ജില്ലകളില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായി. കന്നഡ സംഘടനകള്‍ വ്യാഴാഴ്ച സംസ്ഥാന ബന്ദിന് ആഹ്വാനം ചെയ്തു. ചര്‍ച്ചകള്‍ക്കൊടുവില്‍ ഇത് നോര്‍ത്ത് കര്‍ണാടകയില്‍ മാത്രമാക്കി. ശനിയാഴ്ച സംസ്ഥാന വ്യാപകമായി ബന്ദ് നടക്കും.

<strong> നഗ്നബാറും നഗ്നചിത്രവും വൈറല്‍.. എല്ലാം പ്രീതി സിന്റയുടെ മറ്റൊരു പബ്ലിസിറ്റി സ്റ്റണ്ട്?</strong> നഗ്നബാറും നഗ്നചിത്രവും വൈറല്‍.. എല്ലാം പ്രീതി സിന്റയുടെ മറ്റൊരു പബ്ലിസിറ്റി സ്റ്റണ്ട്?

മൂന്ന് ദിവസത്തെ ബി എം ടി സി, കെ എസ് ആര്‍ ടി സി സമരത്തിന് പിന്നാലെ നടക്കാന്‍ പോകുന്ന ബന്ദ് മലയാളികള്‍ അടക്കമുള്ള അന്യസംസ്ഥാനക്കാരെ സാരമായി ബാധിക്കും. ബെംഗളൂരുവിലേക്കും മറ്റും വീക്കെന്‍ഡ് യാത്രകള്‍ നിശ്ചയിച്ചിട്ടുള്ളവര്‍ അത് മാറ്റിവെക്കേണ്ടിവരും. ബി എം ടി സി, കെ എസ് ആര്‍ ടി സി സമരം നടക്കുമ്പോള്‍ കേരള കെ എസ് ആര്‍ ടി സി ബസ്സുകളും മറ്റും സര്‍വ്വീസ് നടത്തിയിരുന്നു. എന്നാല്‍ ബന്ദിന് അതും ഉണ്ടാകില്ല.

English summary
Farmers and members of pro-Kannada outfits hit the streets in many parts of North Karnataka in display of protest against interim order passed by the Mahadayi Tribunal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X