കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോണ്‍ എഴുതിത്തള്ളാന്‍ 34,000 കോടി: കര്‍ഷകര്‍ക്ക് ഫഡ്നാവിസിന്‍റെ കൈത്താങ്ങ്, മന്ത്രിമാരുടെ സഹായം!!

കാര്‍ഷിക കടാശ്വാസ പദ്ധതിയിലേയ്ക്ക് സംസ്ഥാനത്തെ എല്ലാ മന്ത്രിമാരും ഒരുമാസത്തെ ശമ്പളം നല്‍കും

Google Oneindia Malayalam News

മുംബൈ: കാര്‍ഷിക കടം എഴുതിത്തള്ളാന്‍ 34,000 കോടി പ്രഖ്യാപിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. കടത്തില്‍ മുങ്ങിയ കര്‍ഷകരുടെ 1.5 ലക്ഷം വരെയുള്ള കടങ്ങളാണ് എഴുതിത്തള്ളുക. ശനിയാഴ്ചയാണ് മുഖ്യമന്ത്രി ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്തെ 89 ലക്ഷം കര്‍ഷകര്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ഇതോടെ 40 ലക്ഷം കര്‍ഷകര്‍ കടങ്ങളില്‍ നിന്ന് മോചിതരാകും. മന്ത്രിസഭായോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

മെയില്‍ 11 ദിവസം നീണ്ടുനിന്ന കര്‍ഷകരുടെ സമരത്തിനൊടുവിലാണ് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കിയത്. കാര്‍ഷിക കടാശ്വാസ പദ്ധതിയിലേയ്ക്ക് സംസ്ഥാനത്തെ എല്ലാ മന്ത്രിമാാരും ഒരുമാസത്തെ ശമ്പളം നല്‍കുമെന്നും ഫഡ്നാവിസ് മാധ്യമങ്ങളോട് പറഞ്ഞു.

devendrafadnavis

രാജ്യത്ത് കര്‍ഷക പ്രതിഷേധം ശക്തമായതോടെ മഹാരാഷ്ട്രയ്ക്ക് പുറമേ മറ്റ് സംസ്ഥാനങ്ങളും ചെറുകിട കര്‍ഷകരുടെ കടം എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഏപ്രിലില്‍ ഉത്തര്‍പ്രദേശില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതിനായി 36,000 കോടി പ്രഖ്യാപിച്ചിരുന്നു. തിര‌‍ഞ്ഞെടുപ്പ് വാഗ്ദാനമായി ബിജെപി മുന്നോട്ടുവച്ചതായിരുന്നു കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്നത്. ഇതോടെ യോഗി സര്‍ക്കാര്‍ വാക്കു പാലിക്കുകയായിരുന്നു.

English summary
Maharashtra Chief Minister Devendra Fadnavis on Saturday announced a Rs. 34,000 crore loan relief for farmers, saying all individual loans by farmers below Rs. 1.5 lakh will be waived.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X