കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്ര: കര്‍ഷകസമരം അവസാനിപ്പിച്ചു, കടങ്ങള്‍ എഴുതിത്തള്ളുമെന്ന് ഉറപ്പ്..

കൃത്യമായ മാര്‍ഗ്ഗരേഖ തയ്യാറാക്കിയില്ലെങ്കില്‍ സമരം പുനരാരംഭിക്കും

Google Oneindia Malayalam News

മുംബൈ: കാര്‍ഷിക കടങ്ങള്‍സ എഴുതിത്തള്ളുമെന്ന സര്‍ക്കാരിന്റെ ഉറപ്പിനെത്തുടര്‍ന്ന് 11 ദിവസമായി നടന്നുവരുന്ന മഹാരാഷ്ട്രയിലെ കര്‍ഷക സമരം അവസാനിച്ചു. ഇത് നടപ്പിലാക്കാന്‍ പ്രത്യേക സമിതിക്കൂ രാപം നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു. 25 നകം കടം എഴുതിത്തള്ളല്‍ സംബന്ധിച്ച് കൃത്യമായ മാര്‍ഗ്ഗരേഖ തയ്യാറാക്കിയില്ലെങ്കില്‍ സമരം പുനരാരംഭിക്കുമെന്നും ഇവര്‍ അറിയിച്ചു.

ചെറുകിട, ഇടത്തരം കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളുമെന്നാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ഉറപ്പു നല്‍കിയത്. 31 ലക്ഷം കര്‍ഷകര്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. 30,000 കോടി രൂപയാണ് സര്‍ക്കാരിന് ഇതിനായി ചെലവാകുന്ന തുക. വന്‍കിട കര്‍ഷകരുടെ കടങ്ങള്‍ എന്തു ചെയ്യണമെന്നു സംബന്ധിച്ചും കമ്മിറ്റി ചര്‍ച്ച ചെയ്യും. കര്‍ഷക പ്രതിനിധികളെയും ഈ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തും.

ഖത്തറിന്റെ തീവ്രവാദ ബന്ധം: ഞെട്ടിപ്പിക്കുന്ന ആ രഹസ്യം പുറത്ത്; പിന്നില്‍ അമേരിക്കയുടെ അഭ്യര്‍ത്ഥനഖത്തറിന്റെ തീവ്രവാദ ബന്ധം: ഞെട്ടിപ്പിക്കുന്ന ആ രഹസ്യം പുറത്ത്; പിന്നില്‍ അമേരിക്കയുടെ അഭ്യര്‍ത്ഥന

 farmers

മുഖ്യമന്ത്രി ദേവേന്ദ്ര പട്നാവിസ് കര്‍ഷകരും തമ്മില്‍ മൂന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ചയിലാണ് തീരുമാനമായത്. കാര്‍ഷിക വായ്പകള്‍ പൂര്‍ണ്ണമായും എഴുതിത്തള്ളുക, എല്ലാ കാര്‍ഷിക ഉത്പന്നങ്ങള്‍ക്കും താങ്ങുവില പ്രഖ്യാപിച്ച് ന്യായമായ വില ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഈ മാസം ആറു മുതല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ സ്തംഭിപ്പിക്കുമെന്നും സമരക്കാര്‍ വ്യക്തമാക്കിയിരുന്നു. കിസാന്‍ കാന്തി കോര്‍ കമ്മിറ്റിയാണ് സമരത്തിന് നേതൃത്വം നല്‍കിയിരുന്നത്.

English summary
Maharashtra farmers call off stir after govt agrees to loan waiver
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X