കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഫിന് പിന്നാലെ മഹാരാഷ്ട്രയില്‍ മദ്യവും നിരോധിക്കുന്നു

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ മെട്രോ സിറ്റികളിലൊന്നായ മുംബൈയില്‍ മദ്യം ലഭിക്കാതെ അവസ്ഥയുണ്ടാകുമോ? ഉണ്ടായേക്കുമെന്നാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസ് പറയുന്നത്. കഴിഞ്ഞദിവസം സംസ്ഥാനത്ത് മദ്യം നിരോധിക്കുന്ന കാര്യത്തില്‍ അദ്ദേഹം സൂചന നല്‍കിക്കഴിഞ്ഞു. സംസ്ഥാനത്ത് മദ്യം നിരോധിക്കുന്ന കാര്യം സജീവ പരിഗണനയിലാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്.

മഹരാഷ്ട്രയിലെ മൂന്നു ജില്ലകളില്‍ മദ്യം നിരോധിച്ചിട്ടുണ്ട്. ഇവിടുത്തെ സ്ഥിതി പഠിച്ചശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. മദ്യം നിരോധിക്കുമ്പോള്‍ വ്യാജമദ്യം ഒഴുകുന്നതും അത് പുതിയൊരു ബിസിനസ് ആയി മാറുന്നതും സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഫട്‌നവിസ് വ്യക്തമാക്കി.

liquor

മദ്യം മാത്രമല്ല, മരുന്ന്, പാല്‍ തുടങ്ങിയവയിലും വ്യാജന്‍ പുറത്തിറക്കിയാല്‍ കടുത്ത ശിക്ഷ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. മായം ചേര്‍ക്കുന്നതും വ്യാജന്മാര്‍ മാര്‍ക്കറ്റിലെത്തുന്നതും ഗുരുതരമായ കുറ്റമായാണ് സര്‍ക്കാര്‍ കാണുന്നത്. കടുത്ത ശിക്ഷ ഇത്തരക്കാര്‍ക്ക് നല്‍കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. അടുത്തിടെ വ്യാജമദ്യം കഴിച്ച് 104 പേര്‍ മഹാരാഷ്ട്രയില്‍ മരിച്ചിരുന്നു.

വ്യാജന്മാരുമായെത്തുന്നവര്‍ക്ക് ശിക്ഷ നല്‍കാനായി നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും. ഉയര്‍ന്ന തന്നെ ഇവര്‍ക്ക് നല്‍കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

English summary
Maharashtra government liquor ban, Maharashtra government Devendra Fadnavis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X