കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഞ്ജയ് ദത്തിന് പരോള്‍ അനുവദിച്ചതിനെക്കുറിച്ച് അന്വേഷണം

  • By Gokul
Google Oneindia Malayalam News

മുംബൈ: ജയിലില്‍ കഴിയുന്ന ബോളിവുഡ് സൂപ്പര്‍താരം സഞ്ജയ് ദത്തിന് 14 ദിവസത്തെ താത്കാലിക അവധി അനുവദിച്ചതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. സഞ്ജയ് ദത്തിന് പരോള്‍ അനുവദിച്ചത് അറിഞ്ഞുവെന്നും നിയമ വിരുദ്ധമായാണ് ഇത് അനുവദിച്ചതെങ്കില്‍ നടപടിയെടുക്കുമെന്നും സംസ്ഥാന ആഭ്യന്തരമന്ത്രി രാം ഷിന്‍ഡെ വ്യക്തമാക്കി.

ഇതു സംബന്ധിച്ച് പോലീസ് മേധാവിയില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും ഒരു വ്യക്തിക്ക് അനാവശ്യമായി ദുരുപയോഗം ചെയ്യപ്പെടാവുന്നതല്ല നിയമം. സഞ്ജയ് ദത്ത് പുറത്തിറങ്ങിയ നിയമവിരുദ്ധമാണോ എന്ന കാരം പരിശോധിച്ചുവരികയാണ്. അന്വേഷണത്തിനുശേഷം നടപടിയുടെ കാര്യം തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.

sanjay-dutt

1993ലെ മുംബൈ ബോംബ് സ്‌ഫോടനക്കേസില്‍ കുറ്റക്കാരനെന്നുകണ്ടാണ് സഞ്ജയ് ദത്തിനെ 5 വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. 2013 മാര്‍ച്ചു മുതല്‍ അദ്ദേഹം പൂനെ യര്‍വാദ ജയിലിലെ തടവുകാരനാണ്. 2013 മെയ് മുതല്‍ 2014 മെയ് വരെയുള്ള കാലയളവില്‍ 118 ദിവസം സഞ്ജയ് ദത്തിന് പരോള്‍ അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ക്രിസ്മസ് ന്യൂഇയര്‍ ആഘോങ്ങള്‍ക്കായി വീണ്ടും 14 ദിവസത്തെ അവധി നല്‍കിയത്.

ഇതിനെതിരെ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സഞ്ജയ് ദത്തിന് വേണ്ടി നിയമം കാറ്റില്‍പ്പറത്തുകയാണെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. ആരോപണത്തെ തുടര്‍ന്നാണ് സംഭവത്തില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നാണ് വിവരം. അതിനിടെ, ജയിലില്‍ നിന്നും പുറത്തിറങ്ങിയ സഞ്ജയ് ദത്തിനായി ആമിര്‍ഖാന്‍ നായകനായ പികെ എന്ന സിനിമയുടെ പ്രത്യേക ഷോ നടത്തുന്നുണ്ട്. സഞ്ജയ് ദത്തും സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

English summary
Maharashtra govt. to probe repeated furloughs for Sanjay Dutt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X