കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഫ് നിരോധനം: മഹാരാഷ്ട്രയില്‍ മൂന്നുപേര്‍ക്കെതിരെ കേസ്

  • By Mithra Nair
Google Oneindia Malayalam News

മലേഗാവ്: ഇറച്ചിക്കായി പശുക്കിടാവിനെ അറുത്തതിന് മഹാരാഷ്ട്രയില്‍ മൂന്നുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഗോവധം നിരോധിച്ചശേഷം മഹാരാഷ്ട്രയില്‍ ആദ്യമായി രജിസ്റ്റര്‍ ചെയ്യുന്ന കേസാണിത്. ആസിഫ്, ഹമീദ്, റഷീദ് പാണ്ഡ്യ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബജ്രങ്ക്‌വാടി പ്രദേശത്തെ ആളൊഴിഞ്ഞ വീട് റെയ്ഡ് ചെയ്ത ആസാദ് നഗര്‍ പോലീസാണ് പശുക്കിടാവിനെ അറുത്തതായി കണ്ടെത്തിയത്.

cow-1

150 കിലോ ഇറച്ചിയും വീട്ടില്‍നിന്ന് പോലീസ് പിടിച്ചെടുത്തു. പശുക്കിടാവിനെ അറുത്ത മൂന്നുപേരും ഓടി രക്ഷപെട്ടു. മഹാരാഷ്ട്രാ മൃഗസംരക്ഷണ നിയമ ഭേഗതി പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.

രാജ്യം മുഴുവന്‍ ഗോവധ നിരോധനത്തിന് ബിജെപി സര്‍ക്കാര്‍ തയ്യാറെടുക്കുമ്പോഴാണ് മഹാരാഷ്ട്രയില്‍ നിന്ന് ഇത്തരമൊരു വാര്‍ത്ത വരുന്നത് .മഹാരാഷ്ട്രയിലെ ഗോവധ നിരോധനവും ബീഫ് നിരോധനവും രാജ്യത്തുടനീളം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചിട്ടുള്ളത്.

English summary
The police in Maharashtra have registered the first case under a new law banning beef, which was enforced by the state's BJP-led government earlier this month amid much debate.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X