കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്ധ്രയില്‍ ഗാന്ധിയുടെ ചിത്രമില്ലാത്ത 10 രൂപ നോട്ട്

  • By Mithra Nair
Google Oneindia Malayalam News

വിജയവാഡ: ആന്ധ്രയില്‍ മഹാത്മാ ഗാന്ധിയുടെ ചിത്രമില്ലാത്ത 10 രൂപ നോട്ടുകള്‍ ലഭിച്ചു. വിജയവാഡയിലേയും ഹൈദരാബാദിലേയും ചില സ്ഥലങ്ങളിലാണ് ഗാന്ധിജിയുടെ ചിത്രമില്ലാത്ത 10 രൂപ നോട്ടുകള്‍ ഉപയോഗത്തിലുള്ളത്.

പ്രമുഖ ദേശീയ പത്രമായ ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. സംഭവത്തെക്കുറിച്ച് കൃത്യമായി പ്രതികരിക്കാന്‍ ആര്‍.ബി.ഐ അധികൃതര്‍ തയ്യാറായിട്ടില്ല.

-note.jpg

വ്യാപാരിയായ വെങ്കടേശ്വര റാവുവിന് ഒരു എക്‌സിബിഷനിടെയാണ് ഗാന്ധിജിയുടെ ചിത്രമില്ലാത്ത 10 രൂപ നോട്ട് ലഭിച്ചിരുന്നു. അദ്ദേഹം ഉടന്‍ തന്നെ സമീപത്തുള്ള ബാങ്കിനെ സമീപിച്ചെങ്കിലും എന്തുകൊണ്ട് ഗാന്ധിജിയുടെ ചിത്രമില്ല എന്നതിന് വിശദീകരണം നല്‍കാന്‍ ബാങ്ക് അധികൃതര്‍ക്ക് കഴിഞ്ഞില്ലത്രെ

നേരത്തെ അത്തരത്തിലുള്ള നോട്ടുകള്‍ പുറത്തിറക്കിയിരുന്നതായും ആര്‍.ബി.ഐ ജനറല്‍ മാനേജര്‍ ആര്‍.ഗോവിന്ദ് റാവു പറഞ്ഞു. നേരത്തെ ഗാന്ധിജിയുടെ ചിത്രമില്ലാത്ത 10 രൂപ നോട്ട് ആര്‍.ബി.ഐയുടെ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അതിനോതിരെ പ്രതിഷേധങ്ങളാണ് ഉണ്ടായത്1996 ലാണ് ഗാന്ധി ചിത്രമുള്ള ആദ്യത്തെ നോട്ട് പുറത്തിറങ്ങുന്നത്.

English summary
Father of the nation Mahatma Gandhi has gone missing in the currency notes of Rs 10 denomination believed to have been printed by the Reserve Bank of India (RBI) in the recent past.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X