കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു, ലക്ഷ്യം സ്വാതന്ത്ര്യദിനാഘോഷം തടസ്സപ്പെടുത്തല്‍!!!

  • By Sandra
Google Oneindia Malayalam News

ശ്രീനഗര്‍: സ്വാതന്ത്ര്യദിനാഘോഷത്തിന് മണിക്കൂറുകള്‍ മാത്രമവശേഷിക്കെ ഇന്ത്യ- പാക് ബന്ധം വീണ്ടും സംഘര്‍ഷത്തിലേക്ക്. കശ്മീരിലെ പൂഞ്ച് ജില്ലയില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതോടെയാണിത്. അമര്‍നാഥ് യാത്രക്കാര്‍ക്കെതിരെ ഗ്രനേഡ് ആക്രമണം നടത്തി 12 മണിക്കൂര്‍ തികയുന്നതിന് മുമ്പാണ് പൂഞ്ചിലെ നിയന്ത്രണ രേഖയ്ക്ക് സമീപത്തുനിന്ന് പാകിസ്താന്റെ ഭാഗത്തുനിന്ന് ഇന്ത്യന്‍ സേനയ്ക്ക് നേരെ മോര്‍ട്ടാര്‍ ഷെല്‍ ആക്രമണമുണ്ടായത്.

ഇന്ത്യ- പാക് അതിര്‍ത്തിയിലെ നിയന്ത്രണ രേഖയ്ക്ക് സമീപത്ത് ഇന്ത്യന്‍ സൈനികരെ പ്രകോപിപ്പിക്കാനുള്ള ശ്രമമായിരുന്നു പാകിസ്താന്‍ സൈനികരുടേത്. പൂഞ്ച് ജില്ലയില്‍ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ഇന്ത്യന്‍ സൈന്യം തിരിച്ചടി നല്‍കുന്നുണ്ട്. അതിര്‍ത്തിയില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി കേന്ദ്ര പ്രതിരോധ മന്ത്രാലയ വക്താവ് ലഫ്. കേണല്‍ മനീഷ് മേഹ്ത സ്ഥിരീകരിച്ചു. എന്നാല്‍ ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പൂഞ്ച് സെക്ടറില്‍ ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ പാകിസ്താന്‍ ആക്രമണം ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇപ്പോഴും വെടിവെയ്പ്പ് തുടരുകയാണ്.

jammu-and-kashmir

പൂഞ്ചില്‍ ശനിയാഴ്ച രാത്രിയുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ 15 ഓളം അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. സ്വാതന്ത്ര്യ ദിനത്തിനുള്ള ഒരുക്കങ്ങള്‍ ഇന്ത്യ പൂര്‍ത്തിയാക്കുന്നതിനിടെയാണ് ഇന്ത്യയെ പ്രകോപിപ്പിച്ചുകൊണ്ടുള്ള പാകിസ്താന്റെ ഭാഗത്തുനിന്നുള്ള ഈ നടപടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ക്ഷേത്രത്തില്‍ നിന്നും 60 മീറ്റര്‍ അകലെ നിര്‍ത്തിയിട്ടിരുന്ന മാര്‍ക്കറ്റില്‍ നിര്‍ത്തിയിട്ടിരുന്ന ടാറ്റാ സുമോയില്‍ നിന്ന് ഗ്രനേഡ് പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റവരില്‍ പോലീസ് ഉദ്യോഗസ്ഥരും എന്‍ജിഒ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. കഴിഞ്ഞ ഏപ്രിലില്‍ പൂഞ്ച് സെക്ടറലുണ്ടായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന് ശേഷമുണ്ടാകുന്ന ആദ്യത്തെ വെടിവെയ്്പ്പാണ് ഇപ്പോഴുണ്ടായിട്ടുള്ളത്. നേരത്തെ 2015 സെപ്തംബറില്‍ പൂഞ്ച് ജില്ലയിലെ ബാല്‍ക്കോട്ടെ സെക്ടറിലും പാകിസ്താന്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയിരുന്നു. കഴിഞ്ഞ കാലത്തായി 253 തവണയാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യക്കെതിരെ വെടിയുതിര്‍ത്തത്. 16 സാധാരണക്കാര്‍ കൊല്ലപ്പെട്ടതിന് പുറമേ 71 പേര്‍ക്ക് പാകിസ്താന്‍ നടത്തിയ മോര്‍ട്ടാര്‍ ഷെല്‍ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. പാകിസ്താന്റെ മോര്‍ട്ടാര്‍ ഷെല്‍ ആക്രമണങ്ങള്‍ പതിവായതോടെ 8000ഓളം പേര്‍ താല്‍ക്കാലികമായി പൂഞ്ചില്‍നിന്ന് പലായനം ചെയ്തിരുന്നു.

English summary
Major ceasefire violation in Poonch district by Pakistan. The attack took place after 12 hours attack against Amarnath pilgrims.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X