മല്ലി പൂക്കളുടെ മണമേറ്റ് മലയാളി പെണ്‍കുട്ടി മരിച്ചു...സംഭവം ദില്ലിയില്‍...

ആഷ്‌ലിയും കുടുംബവും വര്‍ഷങ്ങളായി അമേരിക്കയിലാണ് താമസം.

  • Published:
  • By: Afeef
Subscribe to Oneindia Malayalam

ദില്ലി: പൂക്കളുടെ മണമേറ്റുള്ള അലര്‍ജി കാരണം പെണ്‍കുട്ടി മരിച്ചു. മഥുരയിലാണ് സംഭവം. അമേരിക്കയില്‍ സ്ഥിരതാമസക്കാരനായ പത്തംതിട്ട മാക്കാംക്കുന്ന് അഴൂര്‍ ഒഴിമണ്ണില്‍ ബെഞ്ചമിന്‍ സാമുവലിന്റെ മകള്‍ ആഷ്‌ലി(16)യാണ് മരിച്ചത്. ആഷ്‌ലിയും കുടുംബവും വര്‍ഷങ്ങളായി അമേരിക്കയിലാണ് താമസം.

അമേരിക്കയില്‍ പഠിക്കുന്ന ആഷ്‌ലി പാഠ്യേതര പദ്ധതികളുടെ ഭാഗമായുള്ള സേവന പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഇന്ത്യയിലെത്തിയത്. ദില്ലിയില്‍ നിന്നും ആഗ്രയിലേക്കുള്ള യാത്രയ്ക്കിടെ റോഡിന്റെ വശങ്ങളിലുള്ള ഗോതമ്പ്, മല്ലി പൂക്കളുടെ മണമടിച്ചാണ് ആഷ്‌ലിക്ക് അസ്വസ്ഥതയുണ്ടായത്.

അമേരിക്കയില്‍ സ്ഥിരതാമസം...

വര്‍ഷങ്ങള്‍ക്ക് മുന്‍പേ അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ മാക്കാംക്കുന്ന് അഴൂര്‍ ഒഴിമണ്ണില്‍ ബെഞ്ചമിന്‍ സാമുവലിന്റെ മകളാണ് ആഷ്‌ലി. അമേരിക്കയില്‍ പഠിക്കുന്ന ആഷ്‌ലി സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരാഴ്ച മുന്‍പാണ് ഇന്ത്യയിലെത്തിയത്.

ദില്ലിയില്‍ നിന്ന് ആഗ്രയിലേക്ക്...

കഴിഞ്ഞ ദിവസം ദില്ലിയില്‍ നിന്ന് ആഗ്രയിലേക്കുള്ള യാത്രയ്ക്കിടെ, റോഡിന്റെ ഇരുവശത്തുമുള്ള ഗോതമ്പ്, മല്ലി പൂക്കളുടെ മണമേറ്റുണ്ടായ അലര്‍ജിയെ തുടര്‍ന്നാണ് ആഷ്‌ലിക്ക് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്.

കിലോമീറ്ററുകള്‍ താണ്ടി...

അസ്വസ്ഥതകള്‍ അനുഭവപ്പെട്ട ആഷ്‌ലിക്ക് ചികിത്സ ലഭ്യമാക്കാന്‍ സമീപത്തൊന്നും ആശുപത്രികളുണ്ടായിരുന്നില്ല. തുടര്‍ന്ന് കിലോമീറ്ററുകള്‍ താണ്ടി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മരണ കാരണം അലര്‍ജി...

മല്ലി പൂക്കളുടെ മണമേറ്റുണ്ടായ അലര്‍ജിയാണ് ആഷ്‌ലിയുടെ മരണത്തിന് കാരണമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചതെന്നാണ് റിപ്പോര്‍ട്ട്. സംസ്‌ക്കാരം ഏപ്രില്‍ 21ന് അമേരിക്കന്‍ സമയം രാവിലെ 11.30ന് ബോസ്റ്റണ്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടക്കും. മിനിയാണ് ആഷ്‌ലിയുടെ മാതാവ്. സഹോദരന്‍ ജോബന്‍.

English summary
Malayali girl died in delhi, due to flowers smell.
Please Wait while comments are loading...