കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദിക്കൊപ്പം മമതാ ബാനര്‍ജിയും വിദേശ പര്യടനത്തിന്

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും അതിനുശേഷവും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചുവന്നിരുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി മോദിക്കൊപ്പം വിദേശ പര്യടനത്തിനൊരുങ്ങുന്നു. ജൂണ്‍ ആറിന് ബംഗ്ലാദേശിലേക്ക് പോകുന്ന പ്രധാനമന്ത്രിക്കൊപ്പം യാത്രതിരിക്കാന്‍ മമത ഒരുങ്ങിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.

പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ അടുത്ത വൃത്തങ്ങള്‍ മമതാ ബാനര്‍ജിയുടെ സന്ദര്‍ശനം സ്ഥിതീകരിച്ചിട്ടുണ്ട്. അവസാന നിമിഷമാണ് അവര്‍ പ്രധാനമന്ത്രിയുടെ സംഘത്തോടൊപ്പം ചേരാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. ബംഗ്ലാദേശ് സന്ദര്‍ശനത്തില്‍ തനിക്കൊപ്പം വരാന്‍ പ്രധാനമന്ത്രി മമതാ ബാനര്‍ജിയെ ക്ഷണിച്ചിരുന്നു. ക്ഷണം സ്വീകരിച്ചാണ് മമത യാത്രയ്ക്ക് തയ്യാറെടുക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

modi-mamata

പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുത്തശേഷം നരേന്ദ്ര മോദിയുടെ ബംഗ്ലാദേശിലേക്കുള്ള ആദ്യ സന്ദര്‍ശനമാണ് ഇത്. പല പ്രധാന കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പിടും. ടീസ്റ്റ നദിയിലെ വെള്ളം പങ്കിടുന്നതുമായി ബന്ധപ്പെട്ട് ബംഗ്ലാദേശുമായി നിലനില്‍ക്കുന്ന തര്‍ക്കമാണ് ഇതില്‍ പ്രധാനപ്പെട്ടത്. ഇരു രാജ്യങ്ങളും തമ്മിലുളള അതിര്‍ത്തി പ്രശ്‌നങ്ങളും സന്ദര്‍ശനത്തില്‍ ചര്‍ച്ചയാകും.

പ്രധാനമന്ത്രിക്കൊപ്പം അയല്‍രാജ്യം സന്ദര്‍ശിക്കാനുള്ള മമതാ ബാനര്‍ജിയുടെ നീക്കം രാഷ്ട്രീയ വൃത്തങ്ങളെ അമ്പരപ്പിച്ചിട്ടുണ്ട്. രൂക്ഷമായ ഭാഷയില്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ചിരുന്ന മമതാ ബാനര്‍ജി അടുത്തകാലത്ത് കേന്ദ്ര സര്‍ക്കാരിനെതിരായ വിമര്‍ശനത്തില്‍ മയം വരുത്തിയിരുന്നു. ശാരദ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രമുഖ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ സിബിഐയുടെ അറസ്റ്റിലായതാണ് മമതയുടെ മനംമാറ്റത്തിന് പിന്നിലെന്ന് നിരീക്ഷകര്‍ പറയുന്നുണ്ട്.

English summary
Bangladesh visit; Mamata Banerjee to accompany Prime Minister Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X