കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രഫണ്ടിന് കോട്ട് വാങ്ങി കൂട്ടുന്ന മോദി; മമത പറയുന്നതില്‍ തെറ്റുണ്ടോ?

  • By അക്ഷയ്‌
Google Oneindia Malayalam News

കൊല്‍ക്കത്ത: നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മമത ബാനര്‍ജി. കേന്ദ്ര ഫണ്ടൊക്കെ പുതിയ കോട്ട് വാങ്ങിക്കൂട്ടുകയാണോ എന്ന് മമത ചോദിച്ചു. കേന്ദ്ര ഫണ്ട് നല്‍കാത്ത മോദി സര്‍ക്കാരിന്റെ നിലപാടിനെതിരായിട്ടാണ് മമത ബനര്‍ജിയുടെ പ്രതിഷേധം.

കേന്ദ്രം ഫണ്ട് തരുന്നത് നിര്‍ത്തി എന്നാണ് മമതയുടെ വാദം. കേന്ദ്ര സര്‍ക്കാര്‍ പണം അനുവദിക്കാത്തതിനാല്‍ സംസ്ഥാനം വലിയ പ്രതിസന്ധിയിലാണെന്നും മമത പറഞ്ഞു. തൊഴിലുറപ്പ് പദ്ധതി പ്രകാരം 1700 കോടി രൂപ കേന്ദ്രം ബംഗാളിന് നല്‍കാനുണ്ട്.

Mamata Banerjee

പല കേന്ദ്ര പദ്ധതികള്‍ക്കുമുള്ള ഫണ്ട് കേന്ദ്രം നല്‍കുന്നില്ല. ആ പണമൊക്കെ എന്താണ് ചെയ്യുന്നത്. ഗിന്നസ് റെക്കോര്‍ഡിലേക്ക് കയറാന്‍ വേണ്ടി നരേന്ദ്രമോദി ഈ ഫണ്ടിനൊക്കെ കോട്ട് വാങ്ങി കൂട്ടുകയാണോ എന്ന് മമത ബാനര്‍ജി ചോദിച്ചു. ബംഗാളിലെ നാല്‍പ്പത് ശതമാനം ആളുകള്‍ക്കും ആധാര്‍ക്കാര്‍ഡില്ല. ബംഗാളിലെ ബിജെപി നേതൃത്വമാണെങ്കില്‍ പശു സെന്‍സെസ് എടുക്കുകയാണ്. അല്ലാതെ മനുഷ്യരുടെ സെന്‍സസ് അവരെ ബാധിക്കുന്നില്ലെന്നും മമത പറഞ്ഞു.

English summary
West Bengal Chief Minister Mamata Banerjee on Friday tore into Prime Minister Narendra Modi over lack of funds for several central projects in her state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X