കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പട്ടിയിറച്ചി പാചകം ചെയ്യാന്‍ വിസമ്മതിച്ച കുട്ടികള്‍ക്ക് ക്രൂര മര്‍ദ്ദനം,ഹോട്ടലുടമ പിടിയില്‍

  • By Sruthi K M
Google Oneindia Malayalam News

ലഖ്‌നൗ: പട്ടിയിറച്ചി വില്പനയ്‌ക്കെതിരെ വ്യാപക പ്രതിഷേധങ്ങള്‍ നടന്നിട്ടും ഇപ്പോഴും ഹോട്ടലുകളില്‍ പട്ടിയിറച്ചി നല്‍കുന്നുണ്ട്. പട്ടിയിറച്ചി വില്പനയില്‍ ഉത്തര്‍പ്രദേശിലെ ഹോട്ടലുടമാണ് പിടിയിലായിരിക്കുന്നത്. പട്ടിയിറച്ചി പാചകം ചെയ്യാന്‍ വിസമ്മതിച്ച മൂന്നു കുട്ടികളെ ഹോട്ടലുടമ ക്രൂരമായി മര്‍ദ്ദിച്ചു. ഇതിനെത്തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്.

ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ അഞ്ചിനും എട്ടിനുമിടയില്‍ പ്രായമുള്ള ജാര്‍ഖണ്ഡ് സ്വദേശികളെ ഹോട്ടലുടമ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയാണുണ്ടായത്. വിവരമറിഞ്ഞ് പോലീസ് സംഘമെത്തിയാണ് കുട്ടികളെ മോചിപ്പിച്ചത്.

dog

ഗാമാ ഒണ്‍ സെക്ടറില്‍ ഓഫീസേഴ്‌സ് കോളനിയിലെ മൈ സ്‌പൈസ് കഫേയിലാണ് സംഭവം നടന്നത്. മര്‍ദ്ദനമേറ്റ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സമീപ പ്രദേശത്ത് താമസിക്കുന്ന നൈജീരിയ സ്വദേശിക്ക് വേണ്ടി പട്ടിയിറച്ചി പാചകം ചെയ്യാന്‍ കുട്ടികളോട് ആവശ്യപ്പെടുകയായിരുന്നു.

കുട്ടികളെ കെട്ടിയിട്ടിരുന്നത് ഒരു മറിക്കുള്ളിലായിരുന്നു. ഈ മുറിയില്‍ അഞ്ച് പട്ടികള്‍ ഉണ്ടായിരുന്നുവെന്നും പോലീസ് വ്യക്തമാക്കുന്നു. ഹോട്ടലിനു സമീപമുള്ള ആളാണ് പോലീസില്‍ പരാതി നല്‍കിയത്.

English summary
An eatery owner in Uttar Pradesh's Greater Noida city has been arrested for torturing three minors and forcing them to cook dog
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X