കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രഥചക്രം ശരീരത്തിലൂടെ കയറി ഇറങ്ങി..സമീപത്ത് ആശുപത്രികളില്ല, യുവാവിന്‍റെ മരണം രക്തം വാര്‍ന്ന്!

രഥത്തിനടുത്ത് നില്‍ക്കുകയായിരുന്ന സിദ്ദരാമപ്പ ചക്രത്തിനടിയില്‍ വീഴുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

  • By Akshay
Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകയില്‍ രഥോത്സവത്തിനിടെ ഇരുപത്തിനാലുകാരന്‍ മരിച്ചു. സിരിഗേരി സ്വദേശിയായ സിദ്ദരാമപ്പയാണ് അപകടത്തില്‍ മരിച്ചത്. കുര്‍ഗോഡു ബസവേശ്വര്‍ ക്ഷേത്രത്തിലെ രഥോത്സവത്തിനിടെയാണ് സംഭവം.

രഥത്തിനടുത്ത് നില്‍ക്കുകയായിരുന്ന സിദ്ദരാമപ്പ ചക്രത്തിനടിയില്‍ വീഴുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസും നാട്ടുകാരും ചേര്‍ന്ന് ഇയാളെ രഥത്തിനിടയില്‍ നിന്ന് പുറത്തെടുത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയെങ്കിലും രക്ഷിക്കാനായില്ല.

ആയിരക്കണ്ക്കിന് ജനങ്ങള്‍

ആയിരക്കണ്ക്കിന് ജനങ്ങള്‍

പരമ്പരാഗത രീതിയിലുള്ള ഉത്സവം കാണാന്‍ ആയിരക്കണക്കിനാളുകള്‍ ക്ഷേത്രത്തിലെത്തിയിരുന്നു. തിരക്കിനിടയിലാണ് അപകടം സംഭവിച്ചത്.

 ആശുപത്രി

ആശുപത്രി

സമീപ പ്രദേശങ്ങളില്ലൊന്നും ആശുപത്രി ഇല്ലാത്തതിനാല്‍ ഉടന്‍ വൈദ്യസഹായം എത്തിക്കാന്‍ സാധിച്ചിരുന്നില്ല. അപകടത്തിന് ശേഷം മുപ്പത് കിലോമീറ്റര്‍ അകലെയുള്ള വിംസ് ഹോസ്പിറ്റലില്‍ നിന്നാണ് യുവാവിന് പ്രാഥമിക വൈദ്യസഹായം ലഭിച്ചത്.

രഥോത്സവം

രഥോത്സവം

കുര്‍ഗോഡുവില്‍ എല്ലാ വര്‍ഷവും നടക്കുന്ന രഥോത്സവം പ്രശസ്തമാണ്. ഹോളിയോടടുത്ത സമയത്തെ പൂര്‍ണചന്ദ്ര ദിവസമാണ് രഥങ്ങള്‍ വലിക്കുക. ഈ ദിവസം നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാനും നിരവധിവേര്‍ ക്ഷേത്ര പരിസരത്തെത്താറുണ്ട്.

 ചികിത്സ ലഭിച്ചില്ല

ചികിത്സ ലഭിച്ചില്ല

രഥത്തിനടുത്ത് നില്‍ക്കുകയായിരുന്ന സിദ്ദരാമപ്പ ചക്രത്തിനടിയില്‍ വീഴുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. രഥത്തിനടിയില്‍ നിന്ന് പുറത്തെടുത്ത സിദ്ദരാമപ്പയ്ക്ക് കൃത്യമായ ചികിത്സ കൊടുക്കാന്‍ പോലും സാധിച്ചിരുന്നില്ല. രക്തം വാര്‍ന്നാണ് മരിച്ചത്.

English summary
A man died after a temple car ran over his feet during the Kurgodu Basaveshwar annual fair at Kurgodu in Ballari taluk on Sunday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X