കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നായയെ ദേശീയ പതാക ഉടുപ്പിച്ച് ഓട്ടമത്സരം, യുവാവ് അറസ്റ്റില്‍

  • By Sruthi K M
Google Oneindia Malayalam News

സൂററ്റ്: ദേശീയ പതാകയെ അപമാനിച്ചെന്നാരോപിച്ച് യുവാവിനെ അറസ്റ്റ് ചെയ്തു. വളര്‍ത്തു നായയ്ക്ക് ദേശീയ പതാക വസ്ത്രമാക്കി ഉടുപ്പിച്ച് തെരുവിലൂടെ നടത്തിയതിനാണ് ഭാരത് ഗോഹില്‍ എന്നയാളെ കസ്റ്റഡിയിലെടുത്തത്. ജനുവരി 26 റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടന്ന പരേഡിലായിരുന്നു സംഭവം നടന്നത്.

ഇത് ശ്രദ്ധയില്‍പ്പെട്ടവര്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു. ഗുജറാത്തിലെ പിപ്ലോഡിലുള്ള ഭാരത് ഗോഹിലാണ് ദേശീയ പതാകയെ അപമാനിച്ചത്. വളര്‍ത്തുനായ്ക്കളുടെ ഓട്ടമത്സരത്തിലാണ് കാണികള്‍ക്ക് കൗതുകമുണര്‍ത്തുന്ന ആ കാഴ്ച കണ്ടത്. സംഭവം രസകരമായിരുന്നെങ്കിലും ദേശീയ പതാകയെ അപമാനിക്കലായിരുന്നുവെന്നാണ് ആരോപണം.

tricolor

പഗ്ഗ് ഇനത്തില്‍പ്പെട്ട നായയെയാണ് ദേശീയ പതാക ഉടുപ്പിച്ചത്. അശോക ചക്രം ഉള്‍പ്പെടെയുള്ള ദേശീയ പതാക അണിയിച്ചാണ് റോഡിലൂടെ നടത്തിച്ചത്. തെരുവിലൂടെയുള്ള ഓട്ടമത്സരത്തില്‍ നായ്ക്കള്‍ക്കൊപ്പം ഇയാളും ഓടിയിരുന്നു.

അപമാനിക്കുകയല്ല ഇതു കൊണ്ട് ഉദ്ദേശിച്ചതെന്ന് ഇയാള്‍ പറയുകയുണ്ടായി. നായ പ്രേമിയായ ഗോഹിലിന് തന്റെ നായയെ അത്രമാത്രം പ്രിയമാണ്. കുടുംബാംഗത്തെ പോലെയാണ് നായയെ വളര്‍ത്തുന്നത്. എന്നാല്‍, ദേശീയ പതാക അണിഞ്ഞ നായയെ പരിപാടിയില്‍ പങ്കെടുപ്പിക്കില്ലെന്ന് സംഘാടകര്‍ പറഞ്ഞിരുന്നുവെന്നും വ്യക്തമാക്കുന്നു.

English summary
A man was booked by the local police for allegedly draping his dog in national flag following a complaint by a citizen.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X