കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ് ബുക്ക് സുഹൃത്ത് 34 ലക്ഷവുമായി മുങ്ങി ! പ്രവാസിയുടെ ഭാര്യക്ക് പറ്റിയത്...

  • By Vishnu
Google Oneindia Malayalam News

മംഗളൂരു: ദിവസേന നൂറ് കണക്കിന് തട്ടിപ്പ് വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഇതെല്ലാം കേട്ട് മൂക്കത്ത് വിരല്‍വയ്ക്കുമെങ്കിലും എളുപ്പത്തില്‍ പണം ഉണ്ടാക്കാമെന്ന് കേട്ടാല്‍ നമ്മളെല്ലാം മറക്കും. അങ്ങനെ ചുളുവില്‍ കോടികളുണ്ടാക്കാമെന്ന വിശ്വസ്ഥ സുഹൃത്തിന്റെ വാക്കു കേട്ട നാല്‍ത്തിനാലുകാരിക്ക് എട്ടിന്റെ പണി കിട്ടി. വിശ്വസ്ഥ സുഹൃത്താണെങ്കിലും ഇവരിത് വരെ ആളെ നേരിട്ട് കണ്ടിട്ടില്ല കേട്ടോ...

അത്ഭുതപ്പെടണ്ട, ഫേസ്ബുക്കിലെ വിശ്വസ്ഥനായ കൂട്ടുകാരനാണ് 34 ലക്ഷം തട്ടിയെടുത്ത് സുന്ദരമായി മുങ്ങിയത്. ചതിക്കപ്പെട്ടെന്ന് ബോധ്യപ്പെട്ടപ്പോ പരാതിയും പരിഭവും, പക്ഷെ ഈ സുഹൃത്ത് എവിടെയുള്ള ആളാണ്, പേരെന്താണ്, സത്യത്തില്‍ അങ്ങനൊരാളുണ്ടോ ? ഇങ്ങനെയൊക്കെ ചോദിച്ചാല്‍ കുടുങ്ങും.

ആരാണെന്നോ എവിടെത്തുകാരനാണെന്നോ ഇവര്‍ക്കറിയില്ലത്രേ. ഭര്‍ത്താവ് വിദേശത്ത് കഷ്ടപ്പെട്ടുണ്ടാക്കിയ 34 ലക്ഷം രൂപയുമായി കൂട്ടുകാരന്‍ മുങ്ങിയ ഷോക്കില്‍ നിന്ന് ഇവരിനിയും മോചിതയായിട്ടില്ല. ഫേസ്ബുക്കിലെ വിശ്വസ്ഥന്‍ പണം തട്ടിയെടുത്തതെങ്ങനെയാണെന്നറിയണ്ടേ...

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

വിദേശി

വിദേശി

ദേറെബയല്‍ ലാന്‍ഡ് ലിങ്ക്‌സ ടൗണ്‍ഷിപ്പിലെ താമസക്കാരിയായ നാല്‍പ്പത്തിനാല്കാരിയെയാണ് ഫേസ്ബുക്ക് സുഹൃത്ത്
പറ്റിച്ചത്. വിദേശിയെ ചങ്ങാതിയായി കിട്ടിയപ്പോള്‍ അന്ധമായി വിശ്വസിച്ചു.

വിദേശി പറഞ്ഞത്

വിദേശി പറഞ്ഞത്

ജോണ്‍ പോള്‍ എന്നാണത്രേ ഫേസ്ബുക്ക് ചങ്ങാതി തട്ടിപ്പിനിരയായ സ്ത്രീയോട് പേര് പറഞ്ഞത്. അമേരിക്കയിലും ഇംഗ്ലണ്ടിലുമായി മാറി മാറി താമിസിക്കുകയാണെന്നും പറഞ്ഞു.

എന്ത് വിശ്വാസ്യത ?

എന്ത് വിശ്വാസ്യത ?

വെറും മൂന്ന് മാസത്തെ പരിചയത്തിന്റെ പേരിലാണ് 34 ലക്ഷം രൂപ വിദേശിക്ക് നല്‍കിയത്രേ. യുവതിയുട
ഭര്‍ത്താവ് വിദേശത്താണെന്നറിഞ്ഞതോടെയാണ് ഇയാള്‍ പണം ആവശ്യപ്പെട്ടത്.

പണം മോഹിച്ച്

പണം മോഹിച്ച്

റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് നടത്തി കോടികളുണ്ടാക്കാമെന്ന് പറഞ്ഞാണത്രേ പണം ആവശ്യപ്പെട്ടത്. ചുളുവില്‍ കോടികളുണ്ടാക്കാമെന്ന് കേട്ടപ്പോള്‍ യുവതി അതില്‍ വീണു.

ഓണ്‍ലൈന്‍

ഓണ്‍ലൈന്‍

ഫണ്ട് കൈമാറാന്‍ നികുതിയും മറ്റുമായി 34 ലക്ഷം ചിലവ് വരുമെന്ന് പറഞ്ഞാണത്രേ പണം തട്ടിയത്. സ്റ്റാന്റേഡ് ചാര്‍ട്ടേഡ് ബാങ്കില്‍ പുതിയ അക്കൗണ്ട് തുടങ്ങിയാണ് ഇത്രയും തുക കൈമാറിയത്!

വിശ്വാസ്യത...

വിശ്വാസ്യത...

പണം തട്ടിയെടുത്ത് മുങ്ങിയ ആളുടെ രാജ്യം പോലും ഇത് വരെ കണ്ട് പിടിക്കാന്‍ യുവതിക്കായിട്ടില്ല. ഭര്‍ത്താവ് വരുന്നതിന് മുമ്പ് പണം തിരിച്ച് പിടിക്കാനായി പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് യുവതി. സൈബര്‍ സെല്‍ അന്വേഷിച്ചിട്ട് പോലും ഒരു തുമ്പും കിട്ടിയിട്ടില്ല. ഓണ്‍ലൈനിലെ വിശ്വസ്ഥരെ ഇനിയെങ്കിലും സൂക്ഷിച്ചാല്‍ ദുഖിക്കേണ്ടിവരില്ല.

English summary
Man gets close to woman on Facebook, swindles 34 lakh at Mangloore.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X