കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാത്തിരിപ്പിനൊടുവില്‍ പ്രണയം പറഞ്ഞപ്പോള്‍ അധ്യാപികയ്ക്ക് മറ്റൊരു പ്രണയം, യുവാവ് അധ്യാപികയെ കൊന്നു

Google Oneindia Malayalam News

മുസാഫര്‍നഗര്‍: പ്രണയാഭ്യര്‍ത്ഥന നിരസിച്ച അധ്യാപികയെ യുവാവ് കഴുത്ത് ഞെരിച്ച് കൊന്നു. 22കാരിയായ അധ്യാപികയയെയാണ് കൊലപ്പെടുത്തിയത്. അധ്യാപികയുടെ മരണവുമായി ബന്ധപ്പെട്ട് സ്വകാര്യ സ്‌കൂള്‍ മാനേജരായ സര്‍ദാര്‍ അജിത് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുസാഫര്‍ നഗറിനടുത്തുള്ള ജോന്‍പൂര്‍ എന്ന ഗ്രാമത്തിലാണ് സംഭവം.

22കാരിയായ യുവതിയുടെ മൃതദേഹം മോമ ഗ്രാമത്തിലെ ഒരു കനാലിലാണ് കണ്ടെത്തിയത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കനാനില്‍ ഉപേക്ഷിച്ചതായിരുന്നു മൃതദേഹം. കഴുത്തില്‍ മുറിവേറ്റ പാടുകള്‍ ഉണ്ടായിരുന്നു. വൈകാതെയാണ് മൃതദേഹം അധ്യാപികയുടേതാണെന്ന് തിരിച്ചറിഞ്ഞത്.

Rape

അജിത് അധ്യാപികയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ താന്‍ മറ്റൊരാളുമായി പ്രണയത്തിലാണെന്ന് അധ്യാപിക അറിയിച്ചു. ഇതില്‍ പ്രകോപിതനായ അജിത് അധ്യാപികയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കനാലില്‍ മൃതദേഹം ഉപേക്ഷിയ്ക്കുകയായിരുന്നു. പൊലീസിനോട് ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട് .

English summary
A manager of a private school allegedly strangled to death a 22-year-old woman teacher over unrequited love at Jaunpur village of the district, police said today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X