കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുഹൃത്തിന്റെ രേഖകള്‍ മോഷ്ടിച്ച് 51,000 രൂപയുടെ സ്മാര്‍ട്ട് വാങ്ങിയ യുവാവ് അറസ്റ്റില്‍

സ്വകാര്യ കമ്പനി ജീവനക്കാരനായ നാഗേഷ് ഷിന്‍ഡേ ശനിയാഴ്ച പോലീസ് ഫോണ്‍കോള്‍ കേട്ടാണ് ഞെട്ടി ഉണരുന്നത്.

  • By ഭദ്ര
Google Oneindia Malayalam News

പുനെ: സ്വകാര്യ കമ്പനി ജീവനക്കാരനായ നാഗേഷ് ഷിന്‍ഡേ ശനിയാഴ്ച പോലീസ് ഫോണ്‍കോള്‍ കേട്ടാണ് ഞെട്ടി ഉണരുന്നത്. ബാല്യകാല സുഹൃത്തായ നാരായണ്‍ രമേഷ്(28) സ്മാര്‍ട്ട് ഫോണ്‍ വാങ്ങാന്‍ ലോണിനായി ഉപയോഗിച്ചത് തന്റെ രേഖകളാണെന്ന് അറിയുന്നത് അപ്പോഴായിരുന്നു.

51,000 രൂപയുടെ സ്മാര്‍ട്ട് ഫോണ്‍ ലോണ്‍ നിരക്കില്‍ കഴിഞ്ഞ വര്‍ഷം അവസാനത്തിലാണ് രമേഷ് വാങ്ങിയത്. സുഹൃത്തിന്റെ ഡ്രൈവിങ് ലൈസന്‍സും, സാലറി സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടയുള്ള രേഖകള്‍ സുഹൃത്തിന്റെ അറിവില്ലാതെയായിരുന്നു ഇലക്ട്രോണിക് സ്ഥാപനത്തില്‍ നല്‍കിയത്.

 martphone-24

സുഹൃത്തിന്റെ രേഖകള്‍ മോഷ്ടിച്ച് അതില്‍ കൃത്രിമം നടത്തി തന്റെ സ്വന്തം ഫോട്ടോയാണ് ഒട്ടിച്ചത്. ഒന്നിച്ച് ജോലി ചെയ്യുന്ന ഇവര്‍ കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ റൂമിലേക്ക് ടെലിവിഷന്‍ വാങ്ങുന്നതിനായി ലോണ്‍ എടുക്കാന്‍ നാഗേഷിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ലോണ്‍ അടയ്ക്കാന്‍ പണം നല്‍കാതെ വന്നപ്പോള്‍ ടിവി നാഗേഷ് സ്വന്തം വീട്ടിലേക്ക് കൊണ്ടു പോയി.

ഫോണ്‍ എടുത്ത ഇലക്ട്രോണിക് കടയിലേക്ക് നാഗേഷിന്റെ രേഖകളുമായി രമേഷ് വീണ്ടും എത്തിയപ്പോഴാണ് കട ഉടമകള്‍ക്ക് സംശയം തോന്നിയത്. ഉടന്‍ തന്നെ പോലീസില്‍ അറിയിക്കുകയും രേഖകള്‍ പരിശോധിക്കുകയും ചെയ്തു. പിന്നീടാണ് പോലീസ് നാഗേഷിനെ വിവരങ്ങള്‍ അറിയിക്കുന്നത്. കള്ള രേഖകള്‍ നിര്‍മ്മിച്ചതിന് ലോണ്‍ എടുത്ത രമേഷിനെതിരെ വഞ്ചനാക്കുറ്റത്തിന് പോലീസ് കേസ് എടുത്തിട്ടുണ്ട്.

English summary
Chandannagar police arrested Kshatriya for allegedly attempting to cheat a prominent electronic goods' showroom located in Chandannagar by submitting a fabricated salary slip and driving licence belonging to Shinde.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X