കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാറിലെത്തി വഴി ചോദിച്ചു, അതേ കാറില്‍ ലിഫ്റ്റ് നല്‍കി, പിന്നീട് സംഭവിച്ചത്!!!

കാറില്‍ ലിഫ്റ്റ് ഓഫര്‍ ചെയ്ത ശേഷം മൂന്നംഗ സംഘം യുവാവിനെ മര്‍ദ്ദിക്കുകയും കൊള്ളയടിക്കുകയും ചെയ്തു

  • By Manu
Google Oneindia Malayalam News

ദില്ലി: കാറിലെത്തിയ സംഘം വഴി ചോദിക്കുകയും പിന്നീട് ലിഫ്റ്റ് ഓഫര്‍ ചെയ്യുകയും ചെയ്ത ശേഷം യുവാവിനെ കൊള്ളയടിച്ചു. കശ്മീരി ഗെയ്റ്റിന് അരികെ ബസ് കാത്തുനില്‍ക്കുകയായിരുന്ന കപില്‍ ചൗധരിയെന്ന 22കാരനാണ് ആക്രമിക്കപ്പെട്ടത്. ഗാസിയാബാദിലേക്ക് പോവാന്‍ ബസ് കാത്തുനില്‍ക്കുക യായിരുന്നു കപില്‍. അപ്പോഴാണ് മൂന്നംഗസംഘം കാറിലെത്തി കപിലിനോട് ഗാസിയാബാദിലേക്കുള്ള വഴി ചോദിച്ചത്. താനും അങ്ങോട്ടാണെന്നു യുവാവ് പറഞ്ഞതോടെ ഇവര്‍ ലിഫ്റ്റ് ഓഫര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്നു കാറിനുള്ളില്‍ വച്ച് കപിലിനെ മര്‍ദ്ദിച്ച സംഘം കൈവശമുണ്ടായിരുന്നതെല്ലാം കവര്‍ന്നെടുത്ത ശേഷം റോഡില്‍ തള്ളുകയായിരുന്നു.

robbery

കൈയിലുള്ള മൊബൈല്‍ ഫോണും നഷ്ടമായതിനാല്‍ കപില്‍ റോഡരികില്‍ നിന്ന വ്യക്തിയോട് ഫോണ്‍ കടം ചോദിച്ച ശേഷമാണ് പോലിസിനെ വിവരമറിയിച്ചത്.
ഇതിനു സമാനമായ സംഭവം ദിവസങ്ങള്‍ക്കു മുമ്പും ഇവിടെ അരങ്ങേറിയിരുന്നു. അന്നത്തെ കവര്‍ച്ചയ്ക്കു പിന്നിലും ഈ മൂന്നംഗ സംഘമാവാമെന്നാണ് പോലിസിന്റെ കണക്കുകൂട്ടല്‍.

gun

ഗുഡ്ഗാവിലേക്ക് ഓര്‍ഡര്‍ പോവണമെന്നാവശ്യപ്പെട്ട് മൂന്നു പേരുള്‍പ്പെട്ട സംഘം ടാക്‌സി വിളിക്കുകയായിരുന്നു. സത്യേന്ദ്ര കുമാറെന്ന വ്യക്തിയായിരുന്നു ടാക്‌സി ഡ്രൈവര്‍. കാറില്‍ കയറിയ ഉടന്‍ തോക്ക് ചൂണ്ടിയ ആക്രമിസംഘം ഇയാളോട് തങ്ങള്‍ ആവശ്യപ്പെടുന്ന സ്ഥലത്തേക്കു വാഹനമോടിക്കാന്‍ ആവശ്യപ്പെട്ടു. അവിടെ എത്തിയ ശേഷം സത്യേന്ദ്രയെ മര്‍ദിച്ച മോഷ്ടാക്കള്‍ കൈവശമുണ്ടായിരുന്നവ തട്ടിയെടുത്ത ശേഷം റോഡില്‍ തള്ളുകയായിരുന്നു.

English summary
A man was allegedly robbed by three persons in Shahdara after they offered him a ride in their car, police said on Sunday. On Friday, Kapil Chowdhury (22) was waiting at Kashmere Gate for a bus to go to Ghaziabad when three men asked him for the direction to reach there and offered him a ride, a police official said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X