കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാമുകിയെ വെടിവച്ച് കാമുകന്‍ മുങ്ങി

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: കാമുകീകാമുകന്‍മാരാകുമ്പോള്‍ കലഹവും തര്‍ക്കവും ഒക്കെ ഉണ്ടാകും. എന്നാല്‍ അത് പലപ്പോഴും ഹീനമായ പ്രതികാരനടപടികളിലേക്ക് നീങ്ങുന്ന വാര്‍ത്തകളാണ് പലപ്പോഴും കേള്‍ക്കുന്നത്.

22 കാരിയായ കാമുകിയുടെ വയറിലും പുറകിലും വെടിവച്ച് കാമുകന്‍ രക്ഷപ്പെട്ടു എന്ന വാര്‍ത്തയാണ് ദില്ലിയില്‍ നിന്ന് വരുന്നത്. റിയല്‍ എസ്റ്റേറ്റ് ഡീലര്‍ ആയ പ്രിന്‍സ് ആണ് കമുകന്‍. നേഹ എന്നാണ് കാമുകിയുടെ പേര്.

Crime

ഇവര്‍ രണ്ട് പേരും ദീര്‍ഘ നാളായി അടുപ്പത്തിലാണെന്നും രഹസ്യമായി വിവാഹം കഴിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ദക്ഷിണ ദില്ലിയില്‍ നേഹയുടെ വീട്ടില്‍ വച്ചാണ് ആക്രമണം ഉണ്ടായത്. പ്രിന്‍സിനായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

പ്രിന്‍സ് ഇടക്കിടെ വീട്ടില്‍ വരാറുണ്ടെന്നും കഴിഞ്ഞ ദിവസം തങ്ങളുടെ വീട്ടിലാണ് തങ്ങിയിരുന്നതെന്നും നേഹയുടെ പിതാവ് പോലീസിനോട് പറഞ്ഞു. രാത്രി ഒന്നരയോടെ വെടിയൊച്ച കേട്ടപ്പോള്‍ നോഹയുടെ മുറിയിലേക്ക് ഓടിച്ചെന്ന് നോക്കി. അപ്പോള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന മകളെയാണ് കണ്ടത്.

എന്നാല്‍ പ്രിന്‍സ് അപ്പോഴൊന്നും അവിടെ നിന്ന് രക്ഷപ്പെട്ടിരുന്നില്ല. നേഹയെ മുകളിലെ നിലയില്‍ നിന്ന് താങ്ങിയെടുത്ത് താഴെ കൊണ്ടുവന്നതും ഓട്ടോറിക്ഷയില്‍ കയറ്റി കുടുംബാംഗങ്ങള്‍ക്കൊപ്പം ആശുപത്രിയിലേക്കയച്ചതും പ്രിന്‍സ് തന്നെ ആയിരുന്നു.

എന്തായാലും പോലീസ് കേസെടുത്തിട്ടുണ്ട്. നേഹയുടെ മുറിയില്‍ നിന്ന് പ്രിന്‍സിന്റെ വസ്ത്രങ്ങളും മദ്യക്കുപ്പിയും പാതി കാലിയാക്കിയ ഗ്ലാസ്സും ഒക്കെ പോലീസ് കണ്ടെടുത്തിട്ടുണ്ട്.

English summary
Man shoots girlfriend in Delhi's Srinivaspuri area
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X