കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കട്ടവനെ കിട്ടിയില്ല, കിട്ടിയവനെ പൂട്ടി പോലീസ്!!നിരപരാധിയായ യുവാവിന് 10വര്‍ഷം ജയില്‍വാസം

സഹോദരന്‍ ചെയ്ത കുറ്റത്തിന് യുവാവിന് പത്ത് വര്‍ഷം ജയില്‍ വാസം. ബിജ്‌നോറിലണ് സംഭവം.സഹോദരന്‍ പപ്പു ചെയ്ത കുറ്റത്തിനാണ് ബാല സിങിനെ പോലീസ് അറസ്റ്റ് ചെയ്തത്.

  • By Gowthamy
Google Oneindia Malayalam News

ബിജ്‌നോര്‍ :കുറ്റവാളിയായ സഹോദരനെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്തതിനെ തുടര്‍ന്ന് മുഖം രക്ഷിക്കുന്നതിനായി കുറ്റവാളിയുടെ നിരപരാധിയായ സഹോദരനെ അറസ്റ്റ് ചെയ്ത് പോലീസിന്റെ ക്രൂരത.ബിജ്‌നോറിലണ് സംഭവം.സഹോദരന് പപ്പു ചെയ്ത കുറ്റത്തിനാണ് 43 കാരനായ ബാല സിങിനെ പോലീസ് അറസ്റ്റ് ചെയ്തത്.

പത്ത് വര്‍ഷം ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടി വന്നു. ഒടുവില്‍ ഫിംഗര്‍ പ്രിന്റ് പരിശോധന ഫലം പുറത്തു വന്നതോടെയാണ് നിരപരാധിയായ ബാലസിങിന് നീതിലഭിച്ചത്. 2001ല്‍ സബുദാല ഗ്രാമത്തില്‍ ധരംപാല്‍ എന്നയാള്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് ബാലസിങിനെ അറസ്റ്റ് ചെയ്തത്.

punishment

പപ്പു ഉള്‍പ്പെടെ നാലു പേര്‍ ചേര്‍ന്നാണ് ധരംപാലിനെ കൊലപ്പെടുത്തിയത്. മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പപ്പു ഒളിവില്‍ പോവുകയും ചെയ്തു. പപ്പുവിനെ അറസ്റ്റ് ചെയ്യുന്നതിന് കോടതിയുടെ ഭാഗത്തു നിന്ന് സമ്മര്‍ദം വര്‍ധിച്ചതോടെയാണ് 2006 ഏപ്രില്‍ 30ന് ബാല സിങിനെ അറസ്റ്റ് ചെയ്ത് പപ്പുവാണെന്ന് പറഞ്ഞ് കോടതിയില്‍ ഹാജരാക്കിയത്.

പോലീസ് അന്വേഷിക്കുന്ന പപ്പു താനല്ലെന്ന് തെളിയിക്കാന്‍ ബാലസിങിന് കഴിയാതെ വന്നതോടെയാണ് പത്ത് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നത്. സംഭവ സ്ഥലത്തു നിന്ന് പപ്പുവിന്റെ വിരലടയാളം ലഭിച്ചിരുന്നു. ഇതും ബാലസിങിന്റെ വിരലടയാളവും തമ്മില്‍ വ്യത്യാസമുണ്ടെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് ബാലസിങിന് നീതി ലഭിച്ചത്. ഇയാളുടെ അഭിഭാഷകന്റെ ആവശ്യത്തെ തുടര്‍ന്നായിരുന്നു കോടതി വിരലടയാളം പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയത്.

അതേസമയം ഒമ്പത് വര്‍ഷത്തോളം പപ്പുവിന്റെ വിരലടയാളം ഹാജരാക്കാന്‍ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് പോലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതേസമയം നേപ്പാളിലേക്ക് കടന്ന പപ്പു അവിടെ വച്ച് കൊല്ലപ്പെട്ടുവെന്ന് കുടുംബം പോലീസിനെ അറിയിച്ചെങ്കിലും ഇക്കാര്യം പുറത്തു പറയരുതെന്ന് പറഞ്ഞ് പോലീസ് ഭീഷണിപ്പെടുത്തിയതായി ബലസിങിന്‍റെ കുടുംബം പറയുന്നു.

താന്‍ ചെയ്യാത്ത തെറ്റിന് തനിക്ക് തന്റെ യൗവനത്തിന്റെ പത്ത് വര്‍ഷങ്ങള്‍ വില നല്‍കേണ്ടി വന്നതായി ബാല സിങ് പറയുന്നു. ഇപ്പോള്‍ തനിക്ക് വയസായെന്നും തന്റെ സ്വപനങ്ങളാണ് ജയിലില്‍ തകര്‍ന്നു പോയതെന്നും ജയില്‍ മോചിതനായ ശേഷം ബാല സിങ് പറഞ്ഞു. തന്നെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷ നല്‍കണമെന്നും ബാല സിങ് ആവശ്യപ്പെട്ടു.

English summary
Bala Singh spent 10 years in jail for a crime that his brother Pappu had committed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X