കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിപ്പൂര്‍: വിശ്വാസം ബിജെപിയ്‌ക്കൊപ്പം, ബിരേന്‍ ഭൂരിപക്ഷം തെളിയിച്ചു

Google Oneindia Malayalam News

ഇംഫാല്‍: മണിപ്പൂര്‍ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത ബിരേന്‍ സിംഗ് നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചു. 60 അംഗ നിയമസഭയിലെ 32 അംഗങ്ങള്‍ ശബ്ദവോട്ടിലായിരുന്നു ബിരേന്‍ സിംഗിനുള്ള പിന്തുണ പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ തങ്ങള്‍ക്ക് 32 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നായിരുന്നു ബിജെപിയുടെ അവകാശവാദം. നിയമസഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് മാര്‍ച്ച് 16നാണ് ബിരേന്‍ സിംഗ് മണിപ്പൂര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

മണിപ്പൂരില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിനെ മറികടന്ന് നാഗാ പീപ്പിള്‍ ഫ്രണ്ട്, എല്‍ജെപി എന്നീ പാര്‍ട്ടികളും തൃണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസ് എംഎല്‍എയും ബിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. അറുപത് അംഗനിയമസഭയില്‍ബിജെപിയ്ക്ക് 21ഉം കോണ്‍ഗ്രസിന് 28 സീറ്റുകള്‍ ബിജെപിയ്ക്കുമായിരുന്നു.

biren-singh

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ തൂക്ക് മന്ത്രിസഭ വന്നതിനെ തുടര്‍ന്ന് പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണയോടെയാണ് മണിപ്പൂരില്‍ ബിജെപി സര്‍ക്കാരുണ്ടാക്കി അധികാരത്തിലേറുന്നത്. 15 വര്‍ഷം ബിജെപിയുടെ അധികാരത്തിലായിരുന്ന മണിപ്പൂരില്‍ നിന്ന് അഴിമതി തുടച്ചുനീക്കുമെന്നും ഉപരോധം അവസാനിപ്പിക്കുമെന്നുമുള്ള വാഗ്ദാനങ്ങളാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുന്നോട്ടുവച്ചത്.

English summary
Manipur Chief Minister Nongthombam Biren Singh won the trust vote in the 60-member state assembly by voice vote, on Monday. Biren Singh won floor test with the support of 32 MLAs.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X