കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭാ തിരഞ്ഞെടുപ്പ്:ഫെബ്രുവരിയില്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നേക്കും,കന്നിപ്രവേശത്തിന് ഇറോം

മണിപ്പൂരില്‍ കോണ്‍ഗ്രസ് നിലപാടുകള്‍ക്കെതിരെ യുണൈറ്റഡ് നാഗ കൗണ്‍സില്‍ ഉപരോധം നടത്തിവരുന്നത്

  • By Sandra
Google Oneindia Malayalam News

ഗുവാഹത്തി: അറുപതംഗ നിയമസഭയിലേക്ക് മാര്‍ച്ച് നാല്, എട്ട് തിയതികളില്‍ തിരഞ്ഞൈടുപ്പ് നടക്കാനിരിക്കെ മണിപ്പൂരിലെ സ്ഥിതിഗതികള്‍ വിലയിരുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍. കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി യുണൈറ്റഡ് നാഗ കൗണ്‍സില്‍ നടത്തിവരുന്ന ഉപരോധം 69 ദിലസം പിന്നിടുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം.

മണിപ്പൂരിലെ പ്രത്യേക സൈനികാധികാര നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 16 വര്‍ഷമായി നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചതിന് പിന്നാലെ ഇറോ ശര്‍മ്മിളയുടെ രാഷ്ട്രീയ പ്രവേശത്തിനിടെയാണ് മണിപ്പൂരില്‍ കോണ്‍ഗ്രസ് നിലപാടുകള്‍ക്കെതിരെ യുണൈറ്റഡ് നാഗ കൗണ്‍സില്‍ ഉപരോധം നടത്തിവരുന്നത്.

പെരുമാറ്റച്ചട്ടം എപ്പോള്‍

പെരുമാറ്റച്ചട്ടം എപ്പോള്‍

മണിപ്പൂരിലെ സംഘാര്‍ഷവസ്ഥ വിലയിരുത്തിവരികയാണെന്നും സംസ്ഥാനത്ത് ഫെബ്രുവരി ഏഴിന് പെരുമാറ്റച്ചട്ടം നിലവില്‍ വന്നേക്കുമെന്നും മണിപ്പൂരിലെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ വിവേക് കുമാര്‍ ദേവാംഗന്‍ പറഞ്ഞു.

ഉപരോധം തുടര്‍ന്നാല്‍

ഉപരോധം തുടര്‍ന്നാല്‍

യുണൈറ്റഡ് നാഗ കൗണ്‍സില്‍ ഉപരോധം നടത്തി വപരുന്ന സാഹചര്യത്തില്‍ ഒരു തീര്‍പ്പിലെത്താന്‍ അസാധ്യമാണെന്നും ഉപരോധം തുടര്‍ന്നാല്‍ സ്വതന്ത്രമായ തിരഞ്ഞെടുപ്പിന്റെ നടത്തിപ്പിനെ ബാധിക്കുമെന്ന് ചീഫ് ഇലക്‌റല്‍ ഓഫീസര്‍ പറയുന്നു.

പ്രതിഷേധം വ്യാപിപ്പിക്കും

പ്രതിഷേധം വ്യാപിപ്പിക്കും

ശനിയാഴ്ച ചേര്‍ന്ന യുണൈറ്റഡ് നാഗ കൗണ്‍സില്‍ യോഗത്തില്‍ ഹൈവേകള്‍ ഉപരോധിക്കുന്നത് തുടരാനും പ്രക്ഷോഭം ശക്തിപ്പെടുത്താനും തീരുമാനമായിരുന്നു. മണിപ്പൂരില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പുതിയ ആറ് ജില്ലകള്‍ രൂപീകരിച്ചതിനെരെയാണ് രണ്ട് മാസത്തിലധികമായി തുടരുന്ന പ്രക്ഷോഭം.

 ഇറോം ശര്‍മിള ജനവിധി തേടും

ഇറോം ശര്‍മിള ജനവിധി തേടും

മനുഷ്യാവകാശ പ്രവര്‍ത്തക പീപ്പിള്‍സ് റിസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലയന്‍സ് (പിആര്‍ജെഎ) എന്ന രാഷ്ട്രീയ പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ അരങ്ങേറ്റം നടത്തുമെന്നാണ് കരതുന്നത്. സംസ്ഥാനത്തുനിന്ന് അഫ്‌സ്പ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 16 നിരാഹാരം അവസാനിപ്പിച്ചതിന് പിന്നാലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഒക്രാം ഇബോബി സിംഗിന്റെ മണ്ഡലമായ തൗബാലില്‍ നിന്ന് മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Election Commission of India is assessing the situation in Manipur, which goes to polls on March 4 and 8 to elect its 60-member state assembly, in view of the United Naga Council (UNC) sponsored blockade of the state’s highways entering 69th day.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X