കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രമന്ത്രി പരീക്കര്‍ രജനീകാന്തിനെ മറന്നപ്പോള്‍

Google Oneindia Malayalam News

പനാജി: കേന്ദ്രമന്ത്രിയും ഗോവ മുന്‍ മുഖ്യമന്ത്രിയുമായ മനോഹര്‍ പരീക്കര്‍ രജനീകാന്തിനെ മറന്നു. വ്യാഴാഴ്ച ഗോവയില്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവേയാണ് മന്ത്രി സ്റ്റൈല്‍ മന്നന്റെ പേര് മറന്നുപോയത്. വേദിയിലും സദസ്സിലുമുള്ള പ്രമുഖരെ പേരെടുത്ത് പറഞ്ഞ മന്ത്രി രജനീകാന്തിനെ വിട്ടു. ആജീവനാന്ത അവാര്‍ഡ് സ്വീകരിക്കാന്‍ ചടങ്ങിലെത്തിയതായിരുന്നു രജനി.

താരരാജാവായ രജനീകാന്ത് ബി ജെ പിയില്‍ ചേരാന്‍ പോകുന്നു എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ബി ജെ പി മന്ത്രിയായ പരീക്കര്‍ രജനിയെ മറന്നതെന്നതും രസകരമാണ്. പെട്ടെന്ന് തന്നെ തെറ്റ് തിരുത്തിയ മന്ത്രി ഒരു ചിരിയോടെ രജനീകാന്തിന്റെ പേരും കൂട്ടിച്ചേര്‍ത്തു. എഴുതിയ പട്ടികയില്‍ രജനിയും ഉണ്ടായിരുന്നു എന്നും വായിക്കാന്‍ വിട്ടുപോയി എന്നും അദ്ദേഹം പറഞ്ഞു. രജനിയും ചിരിച്ചു. അമിതാഭ് ബച്ചനില്‍ നിന്നം രജനീകാന്ത് അവാര്‍ഡ് സ്വീകരിച്ചു.

manohar-parrikar

ദില്ലിയിലേക്ക് തിരിച്ചുപോകാന്‍ തനിക്ക് തോന്നുന്നേയില്ല എന്നാണ് ഗോവയിലെ ജനങ്ങളോട് പരീക്കര്‍ പറഞ്ഞത്. ഗോവ മനോഹരമായ സ്ഥലമാണ്. എനിക്ക് തിരിച്ചുപോകണ്ട - ഗൃഹാതുരതയോടെ മന്ത്രി പറഞ്ഞു. ഗോവയുടെ മുന്‍ മുഖ്യമന്ത്രിയാണ് കേന്ദ്ര പ്രതിരോധ മന്ത്രിയായ മനോഹര്‍ പരിക്കര്‍. മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമാണ് ഇപ്പോള്‍ അദ്ദേഹം. ഗോവയിലെ സ്വാദിഷ്ടമായ ഭക്ഷണം തനിക്ക് മിസ് ചെയ്യുമെന്ന് ഇതിന് മുമ്പും പരീക്കര്‍ പറഞ്ഞിട്ടുണ്ട്.

ഹിന്ദിയിലാണ് കേന്ദ്രമന്ത്രി സംസാരിച്ചു തുടങ്ങിയത്. തപ്പിയും തടഞ്ഞും കുറച്ച് നേരം സംസാരിച്ച ശേഷം അദ്ദേഹം മാതൃഭാഷയായ കൊങ്കിണിയിലേക്ക് മാറി. താന്‍ ഹിന്ദി സംസാരിക്കാന്‍ പഠിക്കുന്നതേയുള്ളൂ എന്ന് സമ്മതിക്കാനും പരീക്കര്‍ മടിച്ചില്ല. ഹിന്ദിക്ക് വേണ്ടി മുറവിളി കൂട്ടുന്ന ബി ജെ പിയിലെ ഒരു മന്ത്രി ഹിന്ദി സംസാരിക്കാന്‍ തപ്പിതടയുന്നത് കാണികളും നന്നായി ആസ്വദിച്ചു.

English summary
Union Minister and former Goa CM Manohar Parrikar on Thursday has an 'oops' moment at the International Film Festival of India (IFFI) here after he forgot to call out the name of actor Rajnikanth while he was addressing the dignitaries present at the event.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X