കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയുടെ രോഗമുക്തിക്കായി നടത്തിയ പാല്‍ക്കുട ഘോഷയാത്രയില്‍ തിരക്കില്‍പ്പെട്ട് സ്ത്രീ മരിച്ചു

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ രോഗമുക്തിക്കായി നടത്തിയ പാല്‍ക്കുട ഘോഷയാത്രയില്‍ തിരക്കില്‍പ്പെട്ട് സ്ത്രീ മരിച്ചു. 15 പേര്‍ക്ക് പരിക്ക് പറ്റി. നിരവധി അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്

  • By ഭദ്ര
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ രോഗമുക്തിക്കായി നടത്തിയ പാല്‍ക്കുട ഘോഷയാത്രയില്‍ തിരക്കില്‍പ്പെട്ട് സ്ത്രീ മരിച്ചു. 15 പേര്‍ക്ക് പരിക്ക് പറ്റി. നിരവധി അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കമല സമ്മന്തം (67) ആണ് മരിച്ചത്. വൈകീട്ട് 3.30ന് പച്ചയമ്മന്‍ ക്ഷേത്രത്തിലേക്ക് പാല്‍ക്കുടമെടുക്കാന്‍ നിരവധി സ്ത്രീകള്‍ ഒന്നിച്ച് എത്തിയത്തോടെയാണ് തിരക്ക് വര്‍ധിച്ചത്. പരിക്ക് പറ്റിയവരെ തിരുവണ്ണാമലൈ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ വെച്ചാണ് കമല മരിച്ചത്.

jayalalitha

അരുള്‍മിഗു പച്ചയമ്മന്‍ ക്ഷേത്രത്തില്‍ നിന്നും ശ്രീ അരുണാചലേശ്വര്‍ ക്ഷേത്രത്തിലേക്കാണ് ഘോഷയാത്ര നടത്തിയത്. സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടുന്ന 10,000 ത്തിലധികം എഐഎഡിഎംകെ പ്രവര്‍ത്തകരാണ് ഘോഷയാത്രയില്‍ പങ്കെടുത്തത്.

ക്ഷേത്രത്തില്‍ പാലഭിഷേകം നടത്തിയതിന് ശേഷം പ്രത്യേക ദീപാരാധനയും തുടര്‍ന്ന് അന്നദാനവും നടത്തി. ജയലളിതയുടെ രോഗമുക്തിയ്ക്കും ദീര്‍ഘായുസ്സിനും വേണ്ടി ആയിരക്കണക്കിന് ആളുകളാണ് ക്ഷേത്രത്തില്‍ വഴിപാടുകള്‍ നടത്തിയത്.

English summary
Several ancient temples in Tamil Nadu witnessed mass processions offered by AIADMK activists for the speedy recovery and long life of Chief Minister Jayalalitha.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X