കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാഭ്യാസ ലോണ്‍ പാരയായി, ലോണടയ്ക്കാന്‍ യുവാവിന്റെ സാഹസം, അല്‍പ്പം അതിരുകടന്നില്ലേ!!

വിലകൂടിയ ബൈക്കുകള്‍ മോഷ്ടിച്ച് പ്രമുഖ ഇ- കൊമേഴ്‌സ് വെബ്ബ്‌സൈറ്റുകളില്‍ വിറ്റാണ് പണം സമ്പാദിയ്ക്കുന്നത്

Google Oneindia Malayalam News

ദില്ലി: വിദ്യാഭ്യാസ ലോണ്‍ അടയ്ക്കാന്‍ മോഷണം പതിവാക്കിയ യുവാവ് അറസ്റ്റില്‍. പഠനം നിര്‍ത്തിയ എംബിബിഎസ് വിദ്യാര്‍ത്ഥിയാണ് വിദ്യാഭ്യാസ ലോണിന്റെ കുടിശ്ശിക തീര്‍ക്കുന്നതിനായി മോഷ്ടാവായി മാറിയത്. വിലകൂടിയ ബൈക്കുകള്‍ മോഷ്ടിച്ച് പ്രമുഖ ഇ- കൊമേഴ്‌സ് വെബ്ബ്‌സൈറ്റുകളില്‍ വില്‍ക്കലാണ് സര്‍ഫറാസ് അഹമ്മദ് എന്ന 29 കാരന്റെ ജോലി.

പോളണ്ടിലെ വാര്‍സോയില്‍ എംബിബിഎസ് പഠനത്തിന് വേണ്ടിയെടുത്ത 17 ലക്ഷം രൂപ തിരിച്ചടയ്ക്കുന്നതിന് വേണ്ടിയാണ് യുവാവിന്റെ നെട്ടോട്ടം. ഇതിനിടെയാണ് പൊലീസിന്റെ പിടിയിലായത് ഇതോടെയാണ് ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നത്. ശനിയാഴ്ചയാണ് സര്‍ഫറാസ് പൊലീസിന്റെ പിടിയിലാവുന്നത്.

വണ്ടിമോഷണം, ഓണ്‍ലൈന്‍ വില്‍പ്പന

വണ്ടിമോഷണം, ഓണ്‍ലൈന്‍ വില്‍പ്പന

ലോക്കല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടയച്ചു. പ്രതിയ്‌ക്കെതിരെ മോഷണം, കള്ള ഒപ്പിടല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് ഇയാള്‍ ഉള്‍പ്പെട്ട മറ്റ് കേസുകളും അന്വേഷിച്ച് വരികയാണ്.

കള്ളപ്പേരില്‍ വ്യാജരേഖകളില്‍

കള്ളപ്പേരില്‍ വ്യാജരേഖകളില്‍

കഴിഞ്ഞ രണ്ടര വര്‍ഷക്കാലയളവിനുള്ളില്‍ കള്ളപ്പേരില്‍ 60ല്‍ അധികം ബൈക്കുകള്‍ ഇ കൊമേഴ്‌സ് വെബ്ബ്‌സൈറ്റുകള്‍ വഴി വില്‍പ്പന നടത്തിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമേ ക്ലാസിഫൈഡ്‌സ് കോളങ്ങള്‍ കേന്ദ്രീകരിച്ചും മോഷ്ടിച്ച വാഹങ്ങള്‍ വില്‍പ്പന നടത്തിവരികയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

 തൊണ്ടിമുതല്‍ കണ്ടെടുത്തു

തൊണ്ടിമുതല്‍ കണ്ടെടുത്തു

മോഷ്ടിച്ച 18ഓളം ബൈക്കുകള്‍ ദില്ലിയിലെ ഒരു ഗോഡൗണില്‍ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഓരോ ബൈക്കിനും 2000 രൂപ എന്ന കണക്കിനാണ് ഇയാള്‍ക്ക് ലഭിച്ചുകൊണ്ടിരുന്നതെന്നും പ്രതി പൊലീസിന് മുമ്പാകെ വെളിപ്പെടുത്തി. അഹമദ് ഉള്‍പ്പെട്ട 25ഓളം വാഹനമോഷണക്കേസുകളും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

 നിര്‍ണായക വഴിത്തിരിവ്

നിര്‍ണായക വഴിത്തിരിവ്

വാഹനങ്ങളുടെ വ്യാജ നമ്പര്‍ പ്ലേറ്റുകള്‍, വ്യാജ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, പ്രീ ആക്ടിവേറ്റഡ് സിം കാര്‍ഡ് എന്നിവ പ്രതിയുടെ പക്കല്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. വിദ്യാസമ്പന്നരായ യുവാക്കള്‍ ഉള്‍പ്പെട്ട വാഹനമോഷണക്കേസുകള്‍ അന്വേഷിയ്ക്കാന്‍ ഈ കേസ് പൊലീസിന് ഏറെ സഹായമായിട്ടുണ്ട്.

ചെലവുകള്‍ താങ്ങാനാവുന്നില്ല

ചെലവുകള്‍ താങ്ങാനാവുന്നില്ല

പോളണ്ടില്‍ എംബിബിഎസിന് പോയപ്പോള്‍ സഹപാഠിയായിരുന്ന കുട്ടിയെ 2013ല്‍ വിവാഹം കഴിച്ചുവെന്ന് പ്രതി വെളിപ്പെടുത്തി. എന്നാല്‍ ഭാര്യയ്ക്ക് കേസുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിച്ച് വരികയാണ്. ഭാര്യയ്‌ക്കൊപ്പം കിരണ്‍ഗാര്‍ഡനിലെ ഒരു വീട്ടിലേയ്ക്ക് താമസം മാറിയപ്പോള്‍ ഉണ്ടായ സാമ്പത്തിക പരാധീനതകള്‍ മൂലമാണ് മോഷണം ആരംഭിച്ചതെന്നും യുവാവ് പറയുന്നു.

English summary
Delhi Police on Saturday arrested a 29-year-old MBBS dropout for allegedly stealing high-end bikes and selling them on popular e-commerce websites in a bid to repay his student loan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X