കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ്;എക്സിറ്റ് പോള്‍ ഫലം കണ്ടു,തൂത്തുവാരി ബിജെപി,കോണ്‍ഗ്രസിന് പാളി

Google Oneindia Malayalam News

ദില്ലി: എക്സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവച്ച് ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വിജയം. നോര്‍ത്ത്, സൗത്ത്, ഈസ്റ്റ് എന്നീ മൂന്ന് മുനിസിപ്പാലിറ്റികളുമാണ് ബിജെപി തൂത്തുവാരിയത്. രണ്ട് കോര്‍പ്പറേഷനുകളില്‍ ആപ്പും ഒരിടത്ത് കോണ്‍ഗ്രസുമാണ് രണ്ടാം സ്ഥാനത്തെത്തിയിട്ടുള്ളത്. മൂന്ന് കോര്‍പ്പറേഷനുകളിലും 272 വാര്‍ജഡുകളില്‍ 182 ഇടങ്ങളിലും ബിജെപിയ്ക്ക് തന്നെയാണ് മുന്നേറ്റം.

ആദ്യത്തെ തവണ ദില്ലി കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആപ്പിന് കനത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് സമ്മാനിച്ചിട്ടുള്ളത്. നേരത്തെ രജൗരി ഗാര്‍ഡന്‍ നിയമസഭാ സീറ്റിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിലും ആപ്പിന് കനത്ത തിരിച്ചടി നേരിടേണ്ടിവന്നിരുന്നു. ദില്ലിയിലെ തെക്ക് വടക്ക് കോര്‍പ്പറേഷനുകളില്‍ 104 എണ്ണം വീതവും കിഴക്കന്‍ ദില്ലിയില്‍ 64 വാര്‍ഡുകളും കഴിഞ്ഞ പത്തുവര്‍ഷമായി ബിജെപിയുടെ കൈവശമാണുള്ളത്.

vijay-goel

രണ്ടാം സ്ഥാനത്തിന് വേണ്ടിയുള്ള കോണ്‍ഗ്രസ്- ആപ്പ് പോരാട്ടത്തില്‍ കോണ്‍ഗ്രസിന് മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 45 സീറ്റുമായി ആപ്പാണ് നിലിവില്‍ രണ്ടാം സ്ഥാനത്തുള്ളത്. 35 സീറ്റില്‍ കോണ്‍ഗ്രസും പത്ത് സീറ്റില്‍ മറ്റുള്ളവരുമാണ് വിജയിച്ചിട്ടുള്ളത്. എന്നാല്‍ കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പ് തോല്‍വി സമ്മാനിച്ചതോടെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ് ദില്ലി കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുമെന്ന് അജയ് മാക്കന്‍ വ്യക്തമാക്കി. അടുത്ത ഒരുവര്‍ഷത്തേയ്ക്ക് ഒരു സ്ഥാനവും ഏറ്റെടുക്കാതെ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനായി പ്രവര്‍ത്തിയ്ക്കുമെന്നും അജയ് മാക്കന്‍ വ്യക്തമാക്കി.

എന്നാല്‍ തിരഞ്ഞെടുപ്പില്‍ മോദി തരംഗമല്ലെന്നും വോട്ടിംഗ് മെഷീന്‍ തരംഗമാണെും ആപ്പ് നേതാവ് ഗോപാല്‍ റായ് ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തെ വോട്ടിംഗ് മെഷീന്‍ വിവാദം കൊണ്ട് നേരിടുന്ന തന്ത്രമാണ് ആപ്പ് സ്വീകരിക്കുന്നത്.

English summary
The BJP has retained, by huge margins, all three municipal corporations in Delhi for which elections were held on Sunday. The only contest today was for a poor number 2 between Arvind Kejriwal's Aam Aadmi Party and the Congress and AAP gets that consolation prize, with the Congress now third in all the municipalities.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X