കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്‌നൗവില്‍ എല്ലാവരും വെജിറ്റേറിയനാകുന്നു? കാരണം എന്താണെന്ന് കേട്ടാല്‍ ഞെട്ടും!!!

Google Oneindia Malayalam News

ലക്‌നൗ: സസ്യഭുക്കുകളാകാന്‍ നിര്‍ബന്ധിക്കപ്പെട്ട് ലക്‌നൗ ജനത. ഇറച്ചിയോ ചിക്കനോ മത്യമോ എന്തിന് മുട്ട പോലും കിട്ടാത്ത അവസ്ഥാണ് ഇപ്പോള്‍ ലക്‌നൗവില്‍. വ്യാപാരികള്‍ കടയടപ്പ് സമരം തുടങ്ങിയതോടെ സസ്യഭുക്കുകളാവാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് നാട്ടുകാര്‍.

യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. മുഖ്യമന്ത്രിയായ ഉടനെ സംസ്ഥാനത്തെ അറവുശാലകള്‍ക്കെതിരെ നടപടിയെടുത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് വ്യാപാരികള്‍ കടയടപ്പ് സമരം തുടങ്ങിയത്.

സമരം ശനിയാഴ്ചയോടെ ആരംഭിച്ചു

സമരം ശനിയാഴ്ചയോടെ ആരംഭിച്ചു

മത്സ്യമാംസങ്ങള്‍ ലഭിക്കുന്ന സംസ്ഥാനത്തെ 80 % ത്തോളം കടകള്‍ക്ക് വെള്ളിയാഴ്ച്ച താഴിട്ടതോടെ വിവിധ സംഘടനകള്‍ കടയടപ്പ് സമരം ശനിയാഴ്ച്ചയോടെ ആരംഭിച്ചു.

എതിര്‍ക്കാന്‍ ധൈര്യമില്ല

എതിര്‍ക്കാന്‍ ധൈര്യമില്ല

ഇറച്ചി കടയുടമകള്‍ സര്‍ക്കാരിന്റെ പുതിയ നീക്കത്തിനെതിരെ പൊതു ഇടങ്ങളില്‍ ശബ്ദിക്കാന്‍ പോലും ധൈര്യപ്പെടുന്നില്ല.

ഹോട്ടലുടമകള്‍ക്കും കഷ്ടഗകാലം

ഹോട്ടലുടമകള്‍ക്കും കഷ്ടഗകാലം

ഇറച്ചിക്കട വ്യാപാരികളെ ആശ്രയിച്ച് വിപണനം നടത്തുന്ന ഹോട്ടലുകാരെയും ഒരു വലിയ വിഭാഗം ജനതയെയും സര്‍ക്കാരിന്റെ നീക്കം വലിയ തോതിലാണ് ബാധിച്ചത്.

പച്ചക്കറികള്‍ക്ക് പൊള്ളുന്ന വില

പച്ചക്കറികള്‍ക്ക് പൊള്ളുന്ന വില

പച്ചക്കറികള്‍ക്ക് വില കൂടും. അവസരം മുതലെടുത്ത് കഴിഞ്ഞയാഴ്ച വരെ വിലകുറഞ്ഞ് നിന്നിരുന്ന പച്ചക്കറികള്‍ക്ക് വില കുത്തനെ കൂടാനാണ് സാധ്യത.

English summary
Lucknow goes veg: Meat, eggs off menu as sellers begin strike in Adityanath’s UP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X