കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍പ്രദേശില്‍ ഇറച്ചിക്കടകള്‍ക്ക് തീവെച്ചു: ലക്ഷ്യം ഗോവധനിരോധനം!!

ഉത്തര്‍പ്രദേശില്‍ അനധികൃത കശാപ്പുശാലകള്‍ തീ വച്ചു, കശാപ്പ് ശാലകള്‍ക്ക് വന്‍ നാശം

Google Oneindia Malayalam News

ലക്‌നൗ : ഉത്തര്‍പ്രദേശില്‍ അനധികൃത അറവുശാലകള്‍ തീ വച്ച് നശിപ്പിച്ചു. യുപിയിലെ ഹാത്രാസില്‍ ചൊവ്വാഴ്ചയാണ് സംഭവം. അനവധി കശാപ്പുശാലകള്‍ അഗ്‌നിക്കിരയാക്കിയെങ്കിലും പരാതിയൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

forestfire

യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി അധികാരമേറ്റ് മൂന്ന് ദിവസത്തിന് ശേഷമാണ് സംഭവം. അധികാരികള്‍ കശാപ്പുശാലകള്‍ അടപ്പിച്ചിരുന്നെങ്കിലും അതില്‍ അനധികൃതമായവ മാത്രമേ ഉള്‍പ്പെട്ടിരുന്നുള്ളൂ. കശാപ്പ്ശാലയുടെ കാവല്‍ക്കാരൊക്കെ നേരേത്തെ തന്നെ രക്ഷപ്പെട്ടിരുന്നു. ഇതുവരെയും പരാതി ലഭിച്ചിട്ടില്ലെന്നുമാണ് പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. പരാതിയുമായി ആരെങ്കിലും മുന്നോട്ട് വരികയാണെങ്കില്‍ വേണ്ട നടപടി കൈക്കൊള്ളുമെന്നും അവര്‍ അറിയിച്ചു.

എന്നിരുന്നാലും നഗരസഭാ അധികാരികള്‍ അനധികൃത അറവുശാല ഉടമകള്‍ക്ക് നോട്ടീസ് അയക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഗസിയാബാദില്‍ ചൊവ്വാഴ്ച ഇരുപതോളം കടകളാണ് അടപ്പിച്ചത്. അനധികൃത അറവുശാല കണ്ടുപിടിക്കുന്നതിലുപരിയായി കന്നുകാലികളെ കടത്തുന്നത് തടയണമെന്നും കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും പോലീസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

English summary
A mob set several meat shops in UP's Hathras ablaze on Tuesday night. Suspected cow vigilantes set shops on fire and indulged in vandalism but police claim that no complaints have been filed so far in this regard.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X