കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരബദ്ധം ഏത് പോലീസുകാരും പറ്റും എന്നല്ലേ ചൊല്ല്, ഇത് ഈ പോലീസുകാരനെ ഉദ്ദേശിച്ചാണല്ലേ..

  • By Mithra Nair
Google Oneindia Malayalam News

മീററ്റ് :ഹെല്‍മറ്റ് ഇല്ലാതെ ബൈക്ക് ഓടിക്കുന്നവര്‍ക്ക് പിഴയിടുന്നത് സര്‍വ്വസാധാരണ്. എന്നാല്‍ കാര്‍ യാത്രികന് ഹെല്‍മറ്റില്ലാത്തതിന്റെ പേരില്‍ പിഴ ചുമത്തുന്നത് ആദ്യമായിരിക്കും.ഉത്തര്‍പ്രദേശില്‍ കാര്‍ ഡ്രൈവര്‍ക്ക് ഹെല്‍മെറ്റ് വയ്ക്കാതെ വാഹനമോടിച്ചുവെന്ന് ചൂണ്ടിക്കാട്ടി ട്രാഫിക് പോലീസ് പിഴ ചുമത്തിയതായി പരാതി.

ശൈലേന്ദര്‍ സിങ്(43) എന്ന മാരുതി സിഫ്റ്റ് കാര്‍ ഡ്രൈവറോടാണ് ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴയടക്കാന്‍ പോലീസ് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടത്. കാറിന്റെ നമ്പര്‍ സഹിതം രേഖപ്പെടുത്തിയ ചെല്ലാനും ഉദ്യോഗസ്ഥന്‍ ഡ്രൈവര്‍ക്ക് നല്‍കിയിരുന്നു. മീററ്റില്‍ നിന്ന് ഹസന്‍പൂരിലേക്ക് പോകും വഴി ശൈലേന്ദ്ര സിംഗിനാണ് ദുരനുഭവമുണ്ടായത്.ഡ്രൈവിങ് ലൈസന്‍സ്, കാറിന്റെ രേഖകള്‍ തുടങ്ങിയവ ഉദ്യോഗസ്ഥന്‍ പരിശോധിച്ചതായും എന്നാല്‍ യാതൊരു പിഴവുകളും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ലെന്നും സിങ് പറയുന്നു.

delhipolice3.jp

തന്റെ നാലു മാസം പ്രായമുള്ള കുട്ടിയുമായി ആശുപത്രിയില്‍ പോകേണ്ടതുണ്ടെന്നും പോകാന്‍ തിരക്കുണ്ടെന്നും താന്‍ ഉദ്യോഗസ്ഥനെ അറിയിച്ചു. എന്നാല്‍ തന്നെ വിടാന്‍ ഉദ്യോഗസ്ഥന്‍ തയ്യാറായില്ല. തുടര്‍ന്ന് തങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായതായും ഒടുവില്‍ ഹെല്‍മെറ്റ് ധരിക്കാതെ വാഹനമോടിച്ചതിന് പിഴയടക്കണമെന്ന് ചൂണ്ടിക്കാട്ടി ഒരു ചെല്ലാന്‍ തരുകയാണ് ഉദ്യോഗസ്ഥന്‍ ചെയ്തതെന്നും സിങ് പറയുന്നു.

സംഭവം വിവാദമായതോടെ വിശദീകരണവുമായി ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന്‍ ശിവരാജ് സിങ് രംഗത്തെത്തി. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ശൈലേന്ദര്‍ സിങിനെ തങ്ങള്‍ തടഞ്ഞതെന്നും ശിവരാജ് സിങ് പറഞ്ഞു

English summary
a Meerut man has been handed over a challan by a traffic policeman for not wearing a helmet even when he was indeed driving a car.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X