കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയുടെ കാര്യത്തില്‍ എന്തും സംഭവിക്കാമെന്ന് ഡോ. റിച്ചാര്‍ഡ് ബെയ്ല്‍

ജയലളിതയെ ചികിത്സിക്കുന്ന ലണ്ടനില്‍ നിന്നുള്ള ഡോക്ടറാണ് ബെയ്ല്‍

Google Oneindia Malayalam News

ചെന്നൈ: ഹൃദ്രോഗ ബാധയെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ കാര്യത്തില്‍ എന്തും സംഭവിക്കാമെന്ന് ഡോ. റിച്ചാര്‍ഡ് ബെയ്ല്‍. ജയലളിതയെ ചികിത്സിക്കുന്ന ലണ്ടനില്‍ നിന്നുള്ള ഡോക്ടറാണ് ബെയ്ല്‍. ഞായറാഴ്ചയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് ജയലളിതയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു. ദില്ലി എയിംസില്‍ നിന്നുള്ള വിദഗ്ദ ഡോക്ടര്‍മാരുടെ സംഘവും ചെന്നൈയിലെത്തിയിട്ടുണ്ട്.

വിദഗ്ദ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ കഴിയുന്ന ജയലളിതയുടെ ശ്വാസകോശത്തിനേറ്റ അണുബാധയാണ് സ്ഥിതി സങ്കീര്‍ണമാക്കുന്നത്. ആരോഗ്യനില മെച്ചപ്പെടുത്താന്‍ പരമാവധി ശ്രമിച്ചെങ്കിലും ഗുരുതരമായി തുടരുകയാണ്. അപ്പോളോ ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്.
തമിഴ്‌നാട് ഗവര്‍ണര്‍ ആശുപത്രിയിലെത്തിയേക്കുമെന്നും വിവരമുണ്ട്.

ഹൃദയാഘാതം പ്രതീക്ഷ തെറ്റിച്ചു

ഹൃദയാഘാതം പ്രതീക്ഷ തെറ്റിച്ചു

ഞായറാഴ്ച വൈകിട്ട് ജയലളിതയ്ക്കുണ്ടായ ഹൃദയാഘാതമാണ് താളം തെറ്റിച്ചതെന്നാണ് ജയലളിതയുടെ ചികിത്സയ്ക്ക് നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്ന ഡോ. റിച്ചാര്‍ഡ് ബെയ്ല്‍ പറയുന്നത്. ആരോഗ്യനില മെച്ചപ്പെടുത്താന്‍ സഹായകമായ എല്ലാ മാര്‍ഗ്ഗങ്ങളും സ്വീകരിക്കുമെന്നും ഡോ. റിച്ചാര്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

 എഐഎഡിഎംകെ പറയുന്നത്

എഐഎഡിഎംകെ പറയുന്നത്

ഹൃദയാഘാതം മൂലം ചികിത്സയില്‍ കഴിയുന്ന ജയലളിതയ്ക്ക് രാവിലെ ചെറിയ ശസ്ത്രക്രിയ നടത്തിയെന്നും അതിന് ശേഷം ജയലളിതയുടെ ആരോഗ്യം മെച്ചപ്പെട്ടുവെന്നും പേടിക്കാനില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതായാണ് എഐഎഡിഎംകെ വക്താവ് സി ആര്‍ സരസ്വതി പറഞ്ഞത്.

ശരീരം പ്രതികരിച്ചില്ല!

ശരീരം പ്രതികരിച്ചില്ല!

ഹൃദയസ്തംഭനം ഉണ്ടായാല്‍ ആദ്യം രോഗിയ്ക്ക് നല്‍കുന്നത് സിപിആര്‍ ആണ്-കാര്‍ഡിയോപള്‍മനറി റിസസിറ്റേഷന്‍. ജയലളിതയ്ക്ക് നല്‍കിയ സിപിആറിനോട് ശരീരം പ്രതികരിച്ചില്ലെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്.

വിദഗ്ദ സംഘം ചെന്നൈയിലെത്തി

വിദഗ്ദ സംഘം ചെന്നൈയിലെത്തി

ജയലളിതയെ ചികിത്സിക്കുന്നതിനായി ദില്ലി എയിംസില്‍ നിന്നു പുറപ്പെട്ട നാല് വിദഗ്ദ ഡോക്ടര്‍മാര്‍ ചെന്നൈ അപ്പോളോയിലെത്തി. നിലവില്‍ ജയലളിത വിദ്ഗദ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.

English summary
Meidcal bulletin says Jayalalitha's stage continuous critical
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X