കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടൈഗര്‍ മേമനെ കാശ്മീരില്‍വെച്ച് കണ്ടെന്ന് കോണ്‍ഗ്രസ് എംഎല്‍എ

  • By Aiswarya
Google Oneindia Malayalam News

ശ്രീനഗര്‍: 1993 മുംബൈ സ്‌ഫോടനക്കേസിലെ പ്രതി ടൈഗര്‍ മേമനെ പാക് അധീന കാശ്മീരില്‍വെച്ച് കണ്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് എം.എല്‍.എ രംഗത്ത്‌. യാക്കൂബ് മേമനെ തൂക്കിലേറ്റിയതിന്റെ പിറ്റേദിവസമാണ് സഹോദരന്‍ ടൈഗര്‍ മേമനെ കണ്ടെന്ന വെളിപ്പെടുത്തല്‍ പുറത്ത് വന്നിരിക്കുന്നത്.

കാശ്മീരിലെ ബാന്ദീപ്പുര്‍ മണ്ഡലത്തിനെ എംഎല്‍എ ഉസ്മാന്‍ മജീദാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്.മേമനെ പാക് അധീന കശ്മീരില്‍ ആയുധപരിശീലനം നേടുന്നതിനിടെ കണ്ടുവെന്നാണ് ഡി.എന്‍.എക്ക് നല്‍കിയ അഭിമുഖത്തില്‍ എം.എല്‍.എ വെളിപ്പെടുത്തിയത്. 1993 നവംബറിലാണ് ആദ്യം കണ്ടത്. 2-3 തവണ പിന്നീട് കണ്ടെന്നും അദ്ദേഹം പറഞ്ഞു.

igermemon.jpg -Properties

കറാച്ചിയില്‍നിന്ന് പാക് അധിനിവേശ കശ്മീരിലെ ആസ്ഥാനമായ മുസഫര്‍ബാദില്‍ പതിവായി ടൈഗര്‍ വന്നിരുന്നു. എസ്.എല്‍.എഫ് നേതാവ് ഹിലാല്‍ ബീഗാണ് ഉസ്മാനെ ടൈഗറിന് പരിചയപ്പെടുത്തിയത്. എന്നാല്‍ താന്‍ ടൈഗറിന്റെ സുഹൃത്തായിരുന്നില്ലെന്നും ഉസ്മാന്‍ പറഞ്ഞു.നേരത്തെ തീവ്രവാദിയായിരുന്ന ഉസ്മാന്‍ മജീദ് പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. .

യാക്കൂബ് മേമന്‍ കീഴടങ്ങിയ സമയത്ത് പാക് ഏജന്‍സിയായ ഐ.എസ്.ഐ തന്നെ കൊല്ലുമെന്ന് ടൈഗര്‍ മേമന്‍ ഭയപ്പെട്ടിരുന്നു. അതിനാല്‍ പാകിസ്താന്‍ വിട്ട് ദുബൈയിലേക്ക് പറന്നു. എന്നാല്‍, ഐ.എസ്.ഐ അദ്ദേഹത്തെ തിരികെ പാകിസ്താനിലത്തെിച്ചു. ടൈഗര്‍ കീഴടങ്ങുമെന്ന് ഐ.എസ്.ഐ ഭയപ്പെട്ടിരുന്നുവെന്നും ഉസ്മാന്‍ പറഞ്ഞു.

English summary
Former militant-turned Congress MLA Usman Majeed on Friday stoked a controversy by claiming he had met Tiger Memon after the 1993 Mumbai blasts in Pakistan Occupied Kashmir .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X