കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിത മരിച്ചത് ഗുരു എംജിആര്‍ മരിച്ച ആതേ മാസം;വിയോഗം താങ്ങാനാകാതെ തമിഴ് മക്കള്‍

എം രാമചന്ദ്രന്‍ 1987 ഡിസംബര്‍ 24 നാണ് മരണപ്പെട്ടത്. ഇത് തമിഴ്‌നാട്ടില്‍ വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കിയത്

  • By Akshay
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട് മുഖ്യമനത്രി ജയലളിത മരിച്ചത് മുന്‍ മുഖ്യമന്ത്രിയും ഗുരുവുമായ എംജിആര്‍ മരിച്ച അതേ മാസം. എം രാമചന്ദ്രന്‍ 1987 ഡിസംബര്‍ 24 നാണ് മരണപ്പെട്ടത്. ഇത് തമിഴ്‌നാട്ടില്‍ വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കിയത്. അതുകൊണ്ട് തന്നെ ഡിസംബര്‍ തമിഴ്‌നാട്ടുകാര്‍ക്ക് ഒരു കറുത്ത മാസം തന്നെയാണ്.

ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തുമില്ലാത്ത സമര്‍പ്പിത സ്‌നേഹമാണ് തമിഴ് ജനതക്ക് പ്രമുഖ സിനിമാ താരങ്ങളോടും രാഷ്ട്രീയ നേതാക്കളോടുമുള്ളത്.ഇതില്‍ ഇപ്പോള്‍ ഒന്നാമത് നില്‍ക്കുന്ന വ്യക്തിയാണ് ജയലളിത.ജയലളിതയുടെ സ്ഥിതി ഗുരുതരമാണെന്ന് അറിഞ്ഞപ്പോള്‍ തന്നെ ഹൃദയം പൊട്ടി മരിച്ചവരുടെ എണ്ണം മൂന്നായിരുന്നു.

MGR and Jayalalithaa

മുഖ്യമന്ത്രിയെ പുരട്ചി തലൈവി എന്നും അമ്മ എന്നും ബഹുമാനത്തോടെ മാത്രം വിളിക്കാന്‍ ഇഷ്ടപ്പെടുന്ന തമിഴകത്ത് അത്‌കൊണ്ട് തന്നെ ജയലളിതയുമായി ബന്ധപ്പെട്ട് വരുന്ന ഏത് വാര്‍ത്തയും വലിയ പ്രത്യാഘാതമാണുണ്ടാക്കുന്നത്.

എംജിആര്‍ മരിച്ചെന്ന വാര്‍ത്ത പുറത്തു വിട്ടപ്പോള്‍ രോക്ഷാകുലരായ ജനങ്ങള്‍ തെരുവിലിറങ്ങുകയും അനവധി പേര്‍ ആത്മഹത്യ ചെയ്യുകയുമുണ്ടായി. ക്രമസമാധാന പ്രശ്‌നങ്ങള്‍ തടയാന്‍ സിആര്‍പിഎഫിനെയും തമിഴ്‌നാട് സേനയെ ആകെത്തന്നെയും രംഗത്തിറക്കിയിട്ടുണ്ടെങ്കിലും സ്വയം ജീവന്‍ സമര്‍പ്പിക്കാനുള്ള നീക്കമുണ്ടായാല്‍ എങ്ങനെ പ്രതിരോധിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥരും കൈമലര്‍ത്തേണ്ടിവരും.

ഇപ്പോഴത്തേത് പോലുള്ള വാര്‍ത്താ സംവിധാനങ്ങളില്ലാത്ത ആ കാലഘട്ടത്തില്‍ പോലും വലിയ പ്രത്യാഘാതം എംജിആറിന്റെ മരണം മൂലമുണ്ടായ സാഹചര്യത്തില്‍ ജയലളിതയുടെ മരണ വാര്‍ത്ത അറിഞ്ഞാല്‍ എന്തും സംഭവിക്കാം. അതുകൊണ്ട് തന്നെ എല്ലാ സുരക്ഷയും ഒരുക്കിയാണ് ജയലളിതയുടെ വാര്‍ത്ത പുറത്തു വിട്ടത്. ഒമ്പത് ബറ്റാലിയന്‍ ദ്രുത കര്‍മ്മ സേനയെയാണ് ചെന്നൈയില്‍ ഇറക്കിയിരിക്കുന്നത്.

English summary
MGR and Jayalalitha died in same month.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X