കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിഷേല്‍ ഒബാമയ്ക്ക് മോദിയുടെ വക 100 പട്ടുസാരികള്‍?

Google Oneindia Malayalam News

ദില്ലി: ആതിഥ്യമര്യാദയില്‍ മാത്രമല്ല, അതിഥികള്‍ക്ക് നല്ല സമ്മാനും നല്‍കുന്ന കാര്യത്തിലും പ്രശസ്തനാണ് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി. സത്യപ്രതിജ്ഞ ചടങ്ങിനെത്തിയ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പക്കല്‍ അമ്മയ്ക്ക് നല്‍കാനായി ഒരു കാശ്മീര്‍ ഷാളാണ് മോദി കൊടുത്തയച്ചത്. അതുപോലെ പല ഉദാഹരണങ്ങളുമുണ്ട്. ഇന്ത്യ സന്ദര്‍ശിക്കാനെത്തുന്ന ബരാക് ഒബാമയുടെ പത്‌നി മിഷേല്‍ ഒബാമയ്ക്ക് മോദിയുടെ സമ്മാനം എന്തായിരിക്കും എന്നറിയാമോ?

ഒന്നും രണ്ടുമല്ല, 100 ബനാറസ് പട്ടുസാരികളാണ് അമേരിക്കന്‍ പ്രഥമ വനിതയ്ക്ക് പ്രധാനമന്ത്രി സമ്മാനമായി കൊടുക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ പട്ടുസാരികളോടുള്ള മിഷേല്‍ ഒബാമയുടെ ഇഷ്ടം പരസ്യമായ ഒരു രഹസ്യമാണ്. പല പരിപാടികളിലും അപൂര്‍വ്വമായ പട്ടുസാരികള്‍ ഉടുത്ത് ഇവര്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇത് അറിഞ്ഞിട്ട് തന്നെയാവണം ഇത്രയും പട്ടുസാരികള്‍ സമ്മാനമായി കൊടുക്കുന്നതും.

barack-obama-michelle-obama

മിഷേല്‍ ഒബാമയ്ക്ക് വേണ്ട പട്ടുസാരികള്‍ തിരഞ്ഞെടുത്ത് തയ്യാറാക്കാനായി വാരാണസി വസ്ത്ര ഉദ്യോഗിനോട് കേന്ദ്ര ടെക്‌സ്‌റ്റൈല്‍ മന്ത്രാലയം ആവശ്യപ്പെട്ടതായി ഹിന്ദുസ്ഥാന്‍ ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അപൂര്‍വ്വമായ പട്ടുസാരികളുടെ കേന്ദ്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലം കൂടിയായ വാരാണസി. വളരെ പ്രശസ്തവുമാണ് ഇവിടത്തെ സാരികള്‍.

ജപ്പാനില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ക്യോട്ടോയിലെ മേയര്‍ക്ക് വാരണാസിയുടെ പഴയ ഒരു ഭൂപടമാണ് മോദി സമ്മാനമായി കൊടുത്തത്. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് ഭഗവദ് ഗീതയുടെ ജാപ്പനീസ് തര്‍ജിമയും സ്വാമി വിവേകാനന്ദന്റെ പുസ്തകങ്ങളും കൊടുത്തിരുന്നു.

English summary
Report says US First Lady Michelle Obama can expect as a gift from Prime Minister Narendra Modi while her India visit.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X