കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിരയാക്കി; കൂട്ടുനിന്നത് സുഹൃത്തായ സ്ത്രീ

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: പതിനഞ്ച് വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മൂന്നു ദിവസം കൂട്ടബലാത്സംഗത്തിരയാക്കിയതായി റിപ്പോര്‍ട്ട്. മുംബൈയ്ക്കടുത്ത് നലാസൊപാര കാട്ടിലാണ് സംഭവം. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. രണ്ടുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ മൂന്നുദിവസം ബലാത്സംഗത്തിനിരയാക്കിയതായാണ് സൂചന.

ജൂണ്‍ 23നാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. അന്നേദിവസം പെണ്‍കുട്ടിയുടെ ഒരു സുഹൃത്ത് പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയിരുന്നു. ഓട്ടോറിക്ഷയില്‍ പുറത്തുപോയ ഇവരുടെ വാഹനത്തിലേക്ക് വഴിയില്‍വെച്ച് രണ്ട് പുരുഷന്മാര്‍കൂടി കയറി. ഒരാള്‍ തന്റെ കാമുകനാണെന്നാണ് സ്ത്രീ പെണ്‍കുട്ടിയോട് പറഞ്ഞത്.

rape-latest

പിന്നീട് മുംബൈ അഹമ്മദാബാദ് ഹൈവേയിലെ മൊരേഗാവിലെത്തിച്ചു. ഇവിടെയുള്ള ഒരു കുടിലില്‍ പെണ്‍കുട്ടിയെ ബലാമായി കൂട്ടിക്കൊണ്ടുപോയശേഷം മൂന്നു ദിവസം തടങ്കലിലിടുകയും ബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു. ഇതിനിടെ മകളെ തട്ടിക്കൊണ്ടുപോയെന്നുകാട്ടി അമ്മ പോലീസില്‍ പരാതി നല്‍കിയിരുന്നു.

പോലീസ് അന്വേഷിക്കുന്നതിനിടെ പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തി. അവശനിലയിലായിരുന്ന കുട്ടിയാണ് ബലാത്സംഗത്തെക്കുറിച്ച് അമ്മയോട് പറയുന്നത്. ഇതിനുശേഷം അമ്മ ഒരു പരാതികൂടി തന്നതായി പോലീസ് സൂപ്രണ്ട് പറഞ്ഞു. വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായതായി വ്യക്തമായി. സംഭവത്തില്‍ യുവതി ഉള്‍പ്പെടെ രണ്ടുപേര്‍ ഒളിവിലാണ്.

English summary
Minor kidnapped, gang-raped for three days near Mumbai, one held
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X