കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിം യുവതിയെ ഇറക്കിവിട്ടത് വര്‍ഗീയമാക്കുന്നതിന് മുമ്പ്....

Google Oneindia Malayalam News

മുംബൈ: വാണിജ്യ നഗരമായ മുംബൈയില്‍ മുസ്ലിം യുവതിക്ക് ഫഌറ്റ് നിഷേധിച്ചതാണ് ഇപ്പോഴത്തെ ചൂടന്‍ ചര്‍ച്ച. മോദി ഭരിക്കുന്ന ഇന്ത്യയില്‍ ഇതല്ല ഇതിലപ്പുറം നടക്കും എന്ന തരത്തിലാണ് വാര്‍ത്തയുടെ ടോണ്‍. എന്നാല്‍ ബോളിവുഡ് താരങ്ങള്‍ അടക്കമുള്ളവര്‍ക്ക് മുസ്ലിമായതിന്റെ പേരില്‍, അതും കോണ്‍ഗ്രസ് ഭരിക്കുന്ന സമയത്ത് സമാനമായ അനുഭവമുണ്ടായിട്ടുണ്ട് എന്ന് പറഞ്ഞാലൊന്നും ആരും കേള്‍ക്കില്ല. കുറ്റം മോദിക്കാണ്.

എന്നാല്‍ മുസ്ലിമായതിന്റെ പേരിലല്ല ഈ യുവതിയെ വീട്ടില്‍ നിന്നും ഒഴിപ്പിച്ചത് എന്ന് വന്നാലോ. അതെ അതാണ് സത്യം. ആവശ്യമായ രേഖകള്‍ കൈമാറാന്‍ വിസമ്മതിച്ചതിനാണ് മുംബൈയില്‍ മിസ്ബ ഖ്വാദ്രിക്ക് വീട് നിഷേധിക്കപ്പെട്ടത്. ഇത് സംബന്ധിച്ച് യുവതിക്കെതിരെ ബ്രോക്കര്‍ ഏപ്രില്‍ പതിനാറാം തീയതി തന്നെ പോലീസില്‍ പരാതി നല്‍കിയിരുന്നു.

പോലീസ് സ്ഥിരീകരിക്കുന്നു

പോലീസ് സ്ഥിരീകരിക്കുന്നു

ആവശ്യമായ രേഖകള്‍ യുവതി കൈമറാന്‍ കൂട്ടാക്കുന്നില്ല എന്നും അവരെ ഒഴിപ്പിക്കണം എന്നും ആവശ്യപ്പെട്ട് ഏപ്രില്‍ പതിനാറിന് ബ്രോക്കര്‍ പോലീസിനെ സമീപിച്ചിരുന്നു. വാഡല പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ സയാജി റാവു ഫ്ദതാരെ തന്നെയാണ് ഇക്കാര്യം പറഞ്ഞത്.

മുസ്ലീമായതല്ല പ്രശ്‌നം

മുസ്ലീമായതല്ല പ്രശ്‌നം

താമസക്കാരി മുസ്ലിമാണ് എന്നതില്‍ കെട്ടിടം ഉടമയ്‌ക്കോ മറ്റ് താമസക്കാര്‍ക്ക് എന്തെങ്കിലും പ്രശ്‌നമുള്ളതായി റിപ്പോര്‍ട്ടുകളില്ല. ഇക്കാര്യം ഡെപ്യൂട്ടി കമ്മീഷണര്‍ കിരണ്‍ ചവാനാണ് അറിയിച്ചത്. പിന്നെന്തിനായിരുന്നു ഈ നാടകം?

പിന്നില്‍ വര്‍ഗീയ അജണ്ട?

പിന്നില്‍ വര്‍ഗീയ അജണ്ട?

നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്ത് ന്യൂനപക്ഷങ്ങള്‍ക്ക് വിവേചനം സഹിക്കേണ്ടി വരും എന്ന് വരുത്താനുള്ള ഒരു പബ്ലിസിറ്റി സ്റ്റണ്ടാണ് ഇവിടെ നടന്നത്. ഡയമണ്ട് കമ്പനിയില്‍ മുസ്ലിം യുവാവിന് ജോലി നിഷേധിക്കപ്പെട്ടതിന് പിന്നാലെയാണ് ഈ വാര്‍ത്ത പുറത്ത് വന്നത് എന്നത് ഇതിനോട് കൂട്ടിവായിക്കണം

പക്കാ മോദി വിരുദ്ധ

പക്കാ മോദി വിരുദ്ധ

നേരത്തെും മോദി വിരുദ്ധ പോസ്റ്റുകള്‍ ഇട്ടിട്ടുള്ള സ്ത്രീയാണ് ഇവിടത്തെ പരാതിക്കാരിയായ മിസ്ബ ഖ്വാദ്രി

ഇവര്‍ മോഡലല്ല

ഇവര്‍ മോഡലല്ല

ആദ്യം പ്രചരിപ്പിക്കപ്പെട്ടത് പോലെ ഇവര്‍ ഒരു മോഡലല്ല. ജേര്‍ണലിസ്റ്റാണ്, ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകയുമാണ്

English summary
Misbah Qadri was evicted over lack of papers, not religion, says broker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X