കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണ്ഡലത്തില്‍ ഡോക്ടര്‍മാറില്ല; ജീവന്‍ രക്ഷിക്കാന്‍ എംഎല്‍എ ശസ്ത്രക്രിയ നടത്തി, പിന്നീട് സംഭവിച്ചത്..

സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാലാണ് ആശുപത്രി അധികൃതര്‍ അടിയന്തിര ശസ്ത്രക്രിയയ്ക്കായി എംഎല്‍എയുടെ സഹായം തേടിയത്.

  • By Akshay
Google Oneindia Malayalam News

ഐസ്വാള്‍: മണ്ഡലത്തില്‍ സര്‍ജറി നടത്താന്‍ സര്‍ജനില്ലാത്തതിനാല്‍ എംഎല്‍എ തന്നെ ആ ദൗത്യം ഏറ്റെടുത്തു. മിസോറാമിലെ ഒരു ആശുപത്രിയില്‍ വയറുവേദനുമായി രോഗം മൂര്‍ഛിച്ച് എത്തിയ യുവതിയെയാണ്. എം എല്‍ എ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാലാണ് ആശുപത്രി അധികൃതര്‍ അടിയന്തിര ശസ്ത്രക്രിയയ്ക്കായി എംഎല്‍എയുടെ സഹായം തേടിയത്. ആശുപത്രിയിലെത്തിയ സ്ഥലം എം.എല്‍.എയുടെ ഉള്ളിലെ ഡോക് ടര്‍ അവസരത്തിനൊത്ത് ഉയര്‍ന്ന് ശസ്ത്രക്രിയ നടത്തി. മിസോറാമിലെ സായ്ഹ ജില്ലയിലാണ് സംഭവം. കെ ബെയ്ച്ചുവ എംഎല്‍എയാണ് ശസ്ത്രക്രിയ നടത്തിയത്.

 20 വര്‍ഷം മുമ്പ്

20 വര്‍ഷം മുമ്പ്

20 വര്‍ഷം മുമ്പ് രാഷ്ട്രീയത്തിലേക്ക് കടന്നപ്പോള്‍ നിര്‍ത്തിയതാണ് ഡോക്ടര്‍ എന്ന നിലയിലുള്ള ബെയ്ച്ചുവയുടെ സേവനം.

 ശസ്ത്രക്രിയ

ശസ്ത്രക്രിയ

ട്രെയിനിങ്ങിന് പോയതിനാല്‍ ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയ നടത്താന്‍ ഡോക്ടറില്ലെന്ന് പറഞ്ഞാണ് ബെയ്ചചുവയ്ക്ക് ഫോണ്‍ വരുന്നത്. രോഗിയുടെ ജീവന്‍ തന്നെ ഭീഷണിയിലാണെന്ന ഘട്ടം വന്നപ്പോള്‍ എംഎല്‍എ ശസ്ത്രക്രിയനടത്താമെന്ന സമ്മതം ആശുപത്രിക്ക് നല്‍കുകയായിരുന്നു.

 2013ല്‍ അവസാനിപ്പിച്ചു

2013ല്‍ അവസാനിപ്പിച്ചു

2013ല്‍ സായ്ഹ മണ്ഡലത്തിലെ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടതോടെ ആതുര സേവന മേഖലയില്‍ നിന്ന് തീര്‍ത്തും വിടവാങ്ങിയിരുന്നു.

 യുവതി

യുവതി

യുവതി സുഖം പ്രാപിച്ചു വരുന്നു.സായ്ഹ ആശുപത്രിയില്‍ 7 ഡോക്ടര്‍മാരുണ്ടെങ്കിലും സര്‍ജന്‍ ഒരാള്‍ മാത്രമേ ഉള്ളൂ. ഇംഫാലിലെ പരിശീലന ക്യാമ്പിലായിരുന്നു അദ്ദേഹം.

English summary
A Mizoram MLA performed an emergency surgery on a woman on Wednesday in the absence of a district surgeon, Hindustan Times reported on Friday. K Beichhua, a Mizo National Front legislator from the Siaha constituency, decided to conduct the operation at the district hospital after being informed that the resident surgeon was at a training programme in Imphal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X