കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴഗിരിയെ ഡിഎംകെ പുറത്താക്കി

Google Oneindia Malayalam News

ചെന്നൈ: എം കരുണാനിധിയുടെ മകനും മുന്‍ കേന്ദ്രമന്ത്രിയുമായ എം അഴഗിരിയെ ഡിഎംകെയില്‍ നിന്നു പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് നടപടി.

പാര്‍ട്ടിയിലെ രണ്ടാമനും മറ്റൊരു മകനുമായി സ്റ്റാലിനുമായ അഭിപ്രായവ്യത്യാസം മറനീക്കി പുറത്തുവന്നതാണ് നടപടിയ്ക്കു കാരണം. പാര്‍ട്ടിക്കെതിരേയുള്ള നീക്കങ്ങളുമായി മുന്നോട്ടുപോയാല്‍ നടപടിയെടുക്കുമെന്ന് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കൂടിയായ പാര്‍ട്ടി അധ്യക്ഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Azahigir

ലോകസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രമുള്ളപ്പോഴുള്ള ഈ പടലപ്പിണക്കം പാര്‍ട്ടിയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക സജീവമാണ്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ മധുര യൂനിറ്റ് പിരിച്ചുവിട്ടതാണ് അഴഗിരി വിഭാഗത്തെ പ്രകോപിപ്പിച്ചത്.

വിജയകാന്ത് നയിക്കുന്ന എംഡിഎംകെയുമായുള്ള പാര്‍ട്ടി സഖ്യത്തെ പരസ്യമായി എതിര്‍ത്തതാണ് പുറത്താക്കലിലെത്തിച്ചത്. കരുണാനിധിയുടെ പിന്‍ഗാമിയായി സ്റ്റാലിനെ വാഴിക്കുന്നതിനെതിരേയും അഴഗിരി പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

English summary
Former Union minister and DMK south zone organizing secretary MK Alagiri has been suspended from the party for anti-party activities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X